സോഷ്യൽ വയർ

“സംഘികൾ നുണപ്രചാരണം അവസാനിപ്പിക്കണം; ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്ന് സ്വപ്നം കാണണ്ട?” -ശ്രീകുമാരൻ തമ്പി

താൻ പറയാത്ത കാര്യങ്ങൾ സംഘപരിവാറുകാർ തന്റെ പേരിൽ ചാർത്തി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് എഴുത്തുകാരൻ ശ്രീകുമാരൻ തമ്പി രംഗത്ത്. താൻ പറയാത്ത കാര്യങ്ങൾ തന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി ‘സംഘികൾ’ അവസാനിപ്പിക്കണമെന്ന് ഒരു ഫേസ്ബുക്ക് കുറിപ്പിൽ തമ്പി ആവശ്യപ്പെട്ടു. ഇതാണോ തന്റെയൊക്കെ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു.

ബംഗാളും ത്രിപുരയും കേരളത്തിൽ ആവർത്തിക്കാമെന്ന് സംഘപരിവാർ സ്വപ്നം കാണേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ മാറാൻ പോകുന്നില്ല. മേക്കപ്പിട്ട് ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ താൻ എതിർത്തുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ സംഘപരിവാർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ശ്രീകുമാരൻ തമ്പിയുടേതെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇവയിലൊരു പോസ്റ്റർ ഷെയർ ചെയ്തു കൊണ്ടാണ് തന്നെക്കുറിച്ച് നുണപ്രചാരണം നടത്തരുതെന്ന് ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന് ശവക്കുഴി തോണ്ടിയെന്നും ആൾമാറാട്ടം നടത്തിയ യുവതിക്കെതിരെ കേസ്സെടുക്കണമെന്നുമെല്ലാം ശ്രീകുമാരൻ തമ്പി പറയുന്നതായാണ് പോസ്റ്ററിലുള്ളത്.

മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചിട്ട് സംഘപരിവാറിന് എന്തു കിട്ടാനാണെന്ന് തമ്പി ചോദിച്ചു. സനാതനധർമം നുണപ്രചാരണമല്ല. മേക്കപ്പിട്ട് ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ താൻ എതിർത്തിട്ടുള്ളൂവെന്നും പിണറായിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട .നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല . എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ .

PLEASE GO A LITTLE DOWN AND READ MY POST ON THIS SUBJECT.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍