സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ബഹ്റ: വനിതാ പൊലീസ് തയ്യാറായില്ലെങ്കിൽ അയൽ സംസ്ഥാന സഹായം തേടും; അതും നടന്നില്ലെങ്കിൽ നിർബന്ധിത ഡ്യൂട്ടി

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയെന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് ഡിജിപി വ്യക്തമാക്കി

ശബരിമലയിൽ വനിതാ പൊലീസിന് നിർബന്ധിത ഡ്യൂട്ടി നൽകാൻ സംസ്ഥാന സർക്കാരിന് പദ്ധതിയില്ലെന്ന് ഡിജിപി ലോകനാഥ് ബഹറ. സംസ്ഥാനത്തെ വനിതാ പൊലീസുകാർ തയ്യാറായില്ലെങ്കിൽ ഇതര സംസ്ഥാനത്തു നിന്നും വനിതാ പൊലീസിനെ ആവശ്യപ്പെടും. ഇതും നടന്നില്ലെങ്കിൽ നിർബന്ധിത ഡ്യൂട്ടി നടപ്പാക്കേണ്ടി വരുമെന്നും ലോകനാഥ് ബഹറ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയെന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് ഡിജിപി വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പൊലീസിനെ വിന്യസിക്കേണ്ടതായുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നാണ് പൊലീസ് ആഗ്രഹിക്കുന്നതെന്നും ബഹ്റ പറഞ്ഞു.

വനിതാ പൊലീസിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ഡിജിപി കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ ഡ്യൂട്ടിക്ക് അഞ്ഞൂറ് വനിതാ പൊലീസിനെയെങ്കിലും വേണ്ടിവരും. തുലാമാസപൂജകൾക്കായി 18ന് നട തുറക്കുന്ന സന്ദർഭത്തിൽ വനിതാ പൊലീസിന്റെ സഹായം ആവശ്യമായി വരും. പുതുച്ചേരിക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോടും കേരളം വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍