ഓട്ടോമൊബൈല്‍

വീഡിയോ: എൻഫീൽഡ് ബൈക്കുകളുടെ പുതിയ ക്രഷ് ഗാർഡ് കണ്ടോ? വില അറിഞ്ഞോ?

Print Friendly, PDF & Email

ആകെ ഏഴ് ക്രാഷ് ഗാർഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

A A A

Print Friendly, PDF & Email

റോയൽ എൻഫീൽഡ് ബൈക്കുകളുടെ ക്രാഷ് ഗാർഡിന് പുതുക്കിയ രൂപകൽപ്പന. ഈ ക്രാഷ് ഗാര്‍ഡുകൾ ഇപ്പോൾ റോയൽ എൻഫീൽഡ് ഷോറൂമുകളിൽ ലഭ്യമാണ്.

പുതിയ ക്രാഷ് ഗാർഡിനെ പരിചയപ്പെടുത്താൻ റോയൽ എൻഫീൽഡ് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ആകെ ഏഴ് ക്രാഷ് ഗാർഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. എൻഫീൽഡ് ബുള്ളറ്റ് സ്റ്റാൻഡേഡ് പതിപ്പ്, ഇലക്ട്ര, ക്ലാസിക് എന്നിവയുടെ വിവിധ വേരിയന്റുകളിൽ‌ ഘടിപ്പിക്കാൻ‌ പാകത്തിനാണ് ഇവ രൂപകൽപന ചെയ്തിട്ടുള്ളത്.

പൂർണമായും സ്റ്റീൽ‌ കൊണ്ടാണ് ക്രാഷ് ഗാർഡിന്റെ നിർമാണം. ഭാരമേറിയ ബൈക്ക് വീഴുന്ന സാഹചര്യങ്ങളിൽ‌ കാലുകൾ അടിയിൽ കുടുങ്ങാനുള്ള സാധ്യത വലുതാണ്. ഈ പ്രശ്നത്തിന് പരിഹാരമാണ് ഉറപ്പേറിയ ക്രാഷ് ഗാർഡ്. വാഹനത്തിന് വലിയ പരിക്കേൽക്കാതിരിക്കാനും ഇവ സഹായിക്കുന്നു.

സ്റ്റെയിൻലെസ് സ്റ്റീലിലും ബ്ലാക് മൈൽഡ് സ്റ്റീലിലും ഇവ ലഭിക്കും.

എയർഫ്ലൈ എന്ന വേരിയന്റ് ക്രാഷ് ഗാർഡിന് 3450 രൂപയാണ് വില. ഒക്ടാഗൺ എന്ന വേരിയന്റിന് 2300 രൂപ വില വരും. ട്രാപീസിയം എവന്ന വേരിയന്റിന് 2100 രൂപ വരും. സ്ട്രൈറ്റ് ബാർ വേരിയന്റിന് 1800 രൂപയാണ് വില.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍