Top

ആചാരലംഘനം: സുരേഷ് ഗോപിക്കും കെപി ശശികലയ്ക്കും പ്രയാറിനും വേണ്ടി ശബരിമല തിരുവാഭരണ ഘോഷയാത്ര വൈകിച്ചു

ആചാരലംഘനം: സുരേഷ് ഗോപിക്കും കെപി ശശികലയ്ക്കും പ്രയാറിനും വേണ്ടി ശബരിമല തിരുവാഭരണ ഘോഷയാത്ര വൈകിച്ചു
പന്തളം വലിയകോയിക്കൽ ക്ഷേത്രവഴിയിൽ വെച്ച് സുരേഷ് ഗോപി എംപി, കെപി ശശികല, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാൻ അവസരം നൽകാൻ ഘോഷയാത്ര വൈകിച്ചെന്ന് ആരോപണം. പ്രമുഖർക്കു വേണ്ടി ഇത്തരത്തിൽ തിരുവാഭരണ ഘോഷയാത്ര വൈകിക്കുന്നത് പിന്തുടർന്നു വരുന്ന ആചാരമല്ലെന്നാണ് അറിയുന്നത്. എത്ര വലിയയാളാണെങ്കിലും തിരുവാഭരണ ഘോഷയാത്രയിലേക്ക് പുഷ്പങ്ങൾ എറിയുവാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

തിരുവാഭരണം വഴിയിൽ തടഞ്ഞ് സ്വീകരണമൊരുക്കുന്നിടത്ത് പിന്നിൽ ടെലിവിഷൻ കാമറകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് നേരത്തെ സ്വീകരണങ്ങൾ നടന്നിരുന്നു. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവിടങ്ങളിൽ കാമറകൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. പുറത്തുവെച്ച് സ്വീകരണം നൽകുമ്പോൾ കാമറകളുടെ സാന്നിധ്യം ഉറപ്പുവരുത്താനാകും.

പന്തളം കുടുംബവും ക്ഷേത്രോപദേശക സമിതിയുമാണ് ശശികലയ്ക്കും സുരേഷ് ഗോപിക്കും പ്രയാറിനും സ്വീകരണമൊരുക്കാനുള്ള അവസരമുണ്ടാക്കി നൽകിയതെന്ന് ആരോപണമുണ്ട്. സ്വീകരണത്തിരക്കിൽ പെട്ട് ഏഴ് മിനിറ്റോളം കറങ്ങി നിന്ന ശേഷമാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് മുമ്പോട്ടു നീങ്ങാനായത്. പ്രമുഖരുടെ നീക്കം പൊലീസ് തടയാതിരിക്കാനായി പൊലീസ് ചീഫ് ടി നാരായണൻ, കളക്ടർ പിബി നൂഹ് എന്നിവരുടെ കഴുത്തിലും സ്വീകരണക്കാർ മാലയിട്ടു.

Next Story

Related Stories