TopTop
Begin typing your search above and press return to search.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമര പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു നാളെ തിരുവനന്തപുരത്ത്

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമര പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു നാളെ തിരുവനന്തപുരത്ത്
തൂത്തുക്കുടിയിൽ വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ നടന്ന സമരത്തിൽ നായകത്വം വഹിച്ചവരിലൊരാളായ കൃഷ്ണമൂര്‍ത്തി കിട്ടു ജൂണ്‍ ആറിന് തിരുവനന്തപുരത്തെത്തും. കേരളീയം മാസികയുടെ പ്രത്യേക ലക്കം പ്രകാശനം ചെയ്യുവാനും സംവാദത്തിൽ പങ്കെടുക്കുവാനുമാണ് അദ്ദേഹം വരുന്നത്.

ജൂൺ 6 ബുധനാഴ്ച വൈകീട്ട് 5 മണിക്കാണ് പരിപാടികൾ തുടങ്ങുക. തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനാണ് വേദി. കൃഷ്ണമൂർത്തി കിട്ടു മുഖ്യപ്രഭാഷണം നടത്തും.

കൂടംകുളം ആണവനിലയ വിരുദ്ധ സമരനായകനായ എസ്‌പി ഉദയകുമാറും പരിപാടിയിൽ പങ്കെടുക്കുത്ത് സംസാരിക്കും.

സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം കെഎൻ ഹരിലാൽ, തണൽ‌ ഡയറക്ടർ എസ് ഉഷ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപകൻ ജയശീലൻ രാജ്, സാമൂഹ്യപ്രവർത്തകയായ മാഗ്ലിൻ ഫിലോമിന എന്നിവരും സംവാദത്തിൽ പങ്കെടുക്കും.

വിനാശ വികസനവും പ്രതിരോധത്തിന്റെ പുനർചിന്തയും എന്ന വിഷയത്തിലാണ് സംവാദം നടക്കുക.

Next Story

Related Stories