UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്ര പൂജാരികൾ അഞ്ചുവയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്തു

കുട്ടിയെ പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

അഞ്ചുവയസ്സുകാരിയെ ക്ഷേത്രപൂജാരികൾ കൂട്ടബലാൽസംഗം ചെയ്തു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം. കുട്ടിയെ മധുരം കൊടുത്ത് ആകർഷിച്ച് കൊണ്ടുപോയാണ് മധ്യവയസ്കരായ പൂജാരികൾ ബലാൽസംഗം ചെയ്തത്.

പ്രതികളായ രാജു പണ്ഡ‍ിറ്റ് (55), ബറ്റോളി പ്രജാപതി (45) എന്നിവരെ പൊലീസ് കഴിഞ്ഞദിവസം പിടികൂടി. ഇരുവർക്കുമെതിരെ പോക്സോ [Protection of Children from Sexual Offence (POCSO)] നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്.

കുട്ടിയെ പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. കുഞ്ഞിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഈ പുജാരികൾ വേറെയും കുട്ടികളെ സമാനമായ രീതിയിൽ ആക്രമിച്ചിട്ടുണ്ടാകാമെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. ഇവർ ‘ചീത്തയാളുകളാ’ണെന്ന് പല കുട്ടികളും തങ്ങളുടെ മാതാപിതാക്കളോട് നേരത്തെ പറഞ്ഞിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍