UPDATES

ട്രെന്‍ഡിങ്ങ്

ആലത്തൂരിൽ രമ്യയെ കല്ലെറിഞ്ഞത് കോൺഗ്രസ്സുകാർ?; കല്ലെറിയുന്ന പ്രവർത്തകരോട് ‘ചതിക്കല്ലേ’യെന്ന് ആക്രോശിക്കുന്ന അനിൽ അക്കര: വീഡിയോ പുറത്ത്

കോൺഗ്രസ്സ് പ്രവർത്തകർ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനിൽ അക്കര എംഎൽഎയാണ് വീഡിയോയിലുള്ളത്.

ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്ന ആരോപണം വ്യാജമെന്ന് പ്രത്യാരോപണം. തെളിവായി ഒരു വീഡിയോയാണ് എൽഡിഎഫ് വൃത്തങ്ങളിൽ പ്രചരിക്കുന്നത്. കോൺഗ്രസ്സ് പ്രവര്‍ത്തകർ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

കോൺഗ്രസ്സ് പ്രവർത്തകർ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനിൽ അക്കര എംഎൽഎയാണ് വീഡിയോയിലുള്ളത്. എന്നാൽ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവർത്തകരുടെ കല്ലേറ്. എൽഡിഎഫ് പ്രവർത്തകർക്കു നേരെയാണ് കോൺഗ്രസ്സ് പ്രവർത്തകർ‌ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും ‘ചതിക്കല്ലേടാ’ എന്ന അനിൽ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.

രമ്യ ഹരിദാസിനെയും അനിൽ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍