ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാന്‍ ഐഎസ് കേന്ദ്രത്തിന് നേരെയുള്ള യുഎസ് ആക്രമണത്തില്‍ 36 പേര്‍ മരിച്ചു

എന്‍ഐഎയുടെ സംഘം അന്വേഷണത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചേക്കും

യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദി കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 36 കൊല്ലപ്പെട്ടുവെന്നു റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചു വരുകയാണ്. മരിച്ചവരില്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്തവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഐഎയുടെ സംഘം അന്വേഷണത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചേക്കും.
Read: അഫ്ഗാന്‍ ഐഎസിനെതിരെ ‘ബോംബുകളുടെ മാതാവി’നെ വര്‍ഷിച്ച് അമേരിക്ക/വീഡിയോ

യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും മാരകമായ ആണവേതര ബോംബായ ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന 22,000 പൗണ്ട് ഭാരമുള്ള ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് താവളത്തിന് നേരെ ഇന്നലെ വൈകിട്ട് പ്രയോഗിച്ചുവെന്നാണ് വിവരം. വൈകിട്ട് ഏഴരയോടെ അച്ചിന്‍ ജില്ലയിലെ നാങ്കാര്‍ഗര്‍ പ്രവിശ്യയിലാണ് ജിബിയു-43 എന്ന മാരകമായ ബോംബ് വര്‍ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ്-അഫ്ഗാന്‍ സേനകളുടെ പോരാട്ടത്തിനിടയിലാണ് ആക്രമണം നടന്നതെന്ന് യുഎസ് സേന വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍