മോദിയും സുകുമാരൻ നായരും അണ്ണനും തമ്പിയുമെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി; മോദിക്ക് കത്തയച്ചത് കീഴടങ്ങൽ

സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കത്തെഴുതിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നടപടിയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും എൻഎസ്എസ്സും അണ്ണനും തമ്പിയുമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തിനൊപ്പം എൻഎസ്എസ്സിന്റെ പ്രാർത്ഥനകളുണ്ടെന്നായിരുന്നു സുകുമാരൻ നായരുടെ കത്ത്. സാമ്പത്തിക സംവരണ ബിൽ രാജ്യസഭ കടന്നതിനു പിന്നാലെയാണ് സുകുമാരൻ നായർ കത്തെഴുതിയത്. കേന്ദ്ര സർക്കാരിന് ഇച്ഛാശേഷിയും നീതിബോധവും ഉണ്ടെന്നായിരുന്നു സുകുമാരൻ നായരുടെ വിലയിരുത്തൽ. സമുദായതിന്റെ ദീർഗകാലമായുള്ള ആവശ്യം അംഗീകരിച്ചതിന് നന്ദി പറയുന്നതായും കത്തിൽ പറഞ്ഞു. … Continue reading മോദിയും സുകുമാരൻ നായരും അണ്ണനും തമ്പിയുമെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി; മോദിക്ക് കത്തയച്ചത് കീഴടങ്ങൽ