ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സ്ത്രീപ്രവേശന വിരുദ്ധസമരം ഭരണഘടനയ്ക്ക് എതിര്: വിഎസ് അച്യുതാനന്ദന്‍

“ആർത്തവമോ, അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല സമരക്കാരുടെ പ്രശ്നം.”

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരം ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും എതിരെയുള്ളതാണെന്ന് ഭരണൻപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. അയ്യപ്പനല്ല ഈ സമരക്കാരുടെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.

ആർത്തവമോ, അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല സമരക്കാരുടെ പ്രശ്നം. സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തലാണ്. ഇത് ചെയ്യുന്നത് തൽപര കക്ഷികളാണെന്നും വിശ്വാസികൾക്കെതിരാണ് ഇടതുപക്ഷമെന്ന് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അച്യുതാനന്ദൻ പറയുന്നു.

പന്തളം രാജകുടുംബത്തിന്റെയും ഭക്ത സംഘങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിവിധി വന്നത്. ഭരണഘടനാപരമായ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അച്യുതാനന്ദൻ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍