UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രൂവറിക്കെതിരെ വിഎസ് അച്യുതാനന്ദൻ; ‘ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്താനാകില്ല’

ഭൂഗർഭജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് എലപ്പുള്ളി.

പാലക്കാട് എലപ്പുള്ളിയിൽ ബിയർ ഉൽപാദന കേന്ദ്രത്തിന് അനുമതി നൽകിയതിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ജലചൂഷണം നടത്തുന്ന കമ്പനികളെ എലപ്പുള്ളിയില്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് എലപ്പുള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂഗർഭജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് എലപ്പുള്ളി. കൊക്കക്കോള അടക്കമുള്ള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്താനാകില്ലെന്നും വിഎസ് പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ മണ്ഡലത്തിൽ പെടുന്ന പഞ്ചായത്താണ് എലപ്പുള്ളി.

നടപടിക്രമങ്ങള്‍ പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന ശക്തമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. കിന്‍ഫ്രയില്‍ ബ്രൂവറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയ കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ സിപിഎമ്മിലെ ഉന്നത നേതാവന്റെ മകനാണെന്നും ചെന്നിത്തല ആരോപിച്ചു. ബ്രൂവറികളും ഡിസ്റ്റലിറികളും അനുവദിക്കുന്നതിനായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണെന്നും നൂറിലധികം അപേക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് ആദ്യ അനുമതി നൽകിയെന്നുമെല്ലാം ബ്രൂവറി പ്രശ്നത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്.

ബ്രൂവറി വിവാദം: എക്‌സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി ചെന്നിത്തല; മറുപടി പിന്നീടെന്ന് ടിപി രാമകൃഷണന്‍

ബ്രൂവറി എല്‍ഡിഎഫിന്റെ ബാര്‍ കോഴയോ? എക്‌സൈസ് മന്ത്രിയുടെ മൗനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ബ്രൂവറി ഇടപാട്; സിപിഎം ഉന്നതന്റെ മകന് പങ്കെന്ന ആരോപണവുമായി ചെന്നിത്തല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍