വീഡിയോ

റോഡരുകില്‍ പായ വിരിച്ച് കിടന്ന് പാട്ടുപാടി വോട്ട് തേടുന്ന വയനാട്ടിലെ സ്ഥാനാര്‍ഥി / വീഡിയോ

ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമൊക്കെയായ തൃശൂര്‍ നസീറാണ് ആ സ്ഥാനാര്‍ഥി.

റോഡരുകില്‍ പായ ഒക്കെ വ്ൃത്തിക്ക് വിരിച്ച് കിടന്ന് പാട്ടുപാടുകയാണ് ഒരു കക്ഷി. ചുമ്മാതെ അങ്ങ് പാടുക മാത്രമല്ല ഇടയ്ക്ക് വോട്ട് ആഭ്യര്‍ത്ഥിക്കുന്നുമുണ്ട് ആള്. ആര്‍ക്കാണെന്നല്ലേ, തനിക്ക് തന്നെയാണ് ഈ ചങ്ങാചി പാട്ടുപാടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ആള് പലര്‍ക്കും അറിയാമായിരിക്കും. ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമൊക്കെയായ തൃശൂര്‍ നസീറാണ് ആ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ് നസീറും സ്വതന്ത്രനായി മത്സരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് റോഡില്‍നരികില്‍ കിടന്നും ഇരുന്നും പാട്ടുപാടി പ്രചാരണം നടത്തുകയാണ് നസീര്‍. നസീര്‍ ആഗ്രഹിച്ച ചിഹ്നമായ ഹാര്‍മോണിയവുമായിട്ടായിരുന്നു പ്രചാരണം. വയനാട് മണ്ഡലത്തിലെ എല്ലാ ടൗണുകളിലും പ്രധാനയിടങ്ങളിലും കിടന്ന് പാട്ടുപാടി വോട്ടഭ്യര്‍ഥിക്കാനാണ് നസീറിന്റെ തീരുമാനം.

പ്രചരണം അവസാനിപ്പിക്കുന്ന ദിവസങ്ങളായ ഏപ്രില്‍ 20ന് ആനപ്പുറത്ത് എഴുന്നള്ളിയും വോട്ട് തേടാന്‍ പദ്ധതിയുണ്ട്. കര്‍ണാടകയിലേക്കുള്ള രാത്രിയാത്രാ നിരോധനം, വയനാട് റെയില്‍വേ, ചുരം ബദല്‍ റോഡ്, മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നസീര്‍ വോട്ടര്‍മാരെ കാണുന്നത്. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍