UPDATES

സോഷ്യൽ വയർ

3 വര്‍ഷം മുമ്പ് വഴക്കിട്ടുപോയ ഭർത്താവ് ടിക്‌ടോക്കിൽ ട്രാൻസ്‌വുമണുമൊത്ത് നൃത്തം ചെയ്യുന്ന നിലയിൽ; പിടികൂടി ഭാര്യയെ തിരിച്ചേൽപ്പിച്ച് പൊലീസ്

പൊലീസ് സുരേഷിനും ജയപ്രദയ്ക്കും കൗൺസലിങ് നൽകി വീട്ടിലേക്ക് തിരിച്ചയച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് മൂന്നു വർഷം മുമ്പ് നാടുവിട്ട യുവാവിനെയാണ് ടിക്ടോക് മൊബൈൽ ആപ്ലിക്കേഷനിൽ കണ്ടെത്തിയത്. തന്റെ ഇപ്പോഴത്തെ കൂട്ടുകാരിയായ ഒരു ട്രാൻസ്‌വുമണുമൊത്ത് നൃത്തം ചെയ്യുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

‍2016ലാണ് സുരേഷ് എന്ന വില്ലുപുരക്കാരന്‍ നാടുവിട്ടത്. വിവാഹം കഴിഞ്ഞ് ആറു വർഷം പിന്നിട്ടപ്പോഴായിരുന്നു സുരേഷ് ഈ തീരുമാനമെടുത്തത്. ഇതിനകം രണ്ട് കുട്ടികളുണ്ടായിരുന്നു ഇരുവർക്കും. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ വില്ലുപുരം താലൂക്ക് പൊലീസില്‍ ഒരു പരാതി നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഭാര്യ ജയപ്രദയുടെ ഒരു ബന്ധുവാണ് സുരേഷിനെ ടിക്ടോക്കിൽ കണ്ടെത്തിയത്.

സംഭവം ജയപ്രദ പൊലീസിനെ അറിയിച്ചു. അവർ സുരേഷിനെ ട്രാക്ക് ചെയ്ത് പിടിച്ചു. കർണാടകത്തിലെ ഹൊസൂരിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. തന്റെ കൂടെ ടിക്ടോക്കിൽ ഡാൻസ് ചെയ്ത ട്രാന്‍സ്‌വുമണുമായി ബന്ധത്തിലാണെന്നും സുരേഷ് പൊലീസിനോട് സമ്മതിച്ചു.

പൊലീസ് സുരേഷിനും ജയപ്രദയ്ക്കും കൗൺസലിങ് നൽകി വീട്ടിലേക്ക് തിരിച്ചയച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍