ന്യൂസ് അപ്ഡേറ്റ്സ്

വരുന്ന മണ്ഡലകാലത്ത് മല ചവിട്ടാൻ സ്ത്രീകൾ; വ്രതമെടുക്കുന്നത് അറുപത് വിശ്വാസികള്‍

ഇന്റലിജൻസ് വിഭാഗം ഇവരുടെ പേരുവിവരങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിക്കാൻ അറുപതോളം സ്ത്രീകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്രതമനുഷ്ഠിച്ച് മാലയിട്ട് മല കയറാനാണ് ഇവർ പദ്ധതിയിടുന്നത്. ദീപികയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മണ്ഡലമാസത്തിലെ ഏതെങ്കിലുമൊരു ദിവസം മല കയറാനാണ് ഇവർ ആലോചിക്കുന്നത്. ദിവസം ഏതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് സംഘാംഗങ്ങളിലൊരാൾ പറയുന്നു.

ഇന്റലിജൻസ് വിഭാഗം ഇവരുടെ പേരുവിവരങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്രതമനുഷ്ഠിക്കുന്നവരെ കണ്ടെത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.

അതെസമയം മണ്ഡലകാലത്ത് സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ആലോചനകളിലാണ് പൊലീസ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമല കയറാനെത്തിയാൽ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും പൊലീസിനുമുണ്ട്. ഇക്കാരണത്താൽ തന്നെ പരമാവധി പേരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

‘ഭഗവാന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ..’ പമ്പ മുതല്‍ സന്നിധാനം വരെ ശയനപ്രദക്ഷിണം നടത്തി ഭക്തന്‍

ശബരിമല: സുരക്ഷ ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാമിനെ വിളിച്ചു; കുടുംബാംഗങ്ങള്‍ക്ക് ‘കൌണ്‍സലിംഗു’മായി പോലീസെത്തിയെന്ന് യുവതികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍