UPDATES

ട്രെന്‍ഡിങ്ങ്

മോദിഫൈഡ് കാലത്തെ വന്ദനശിവയും ഉപനിഷദിലെ സുസ്ഥിര വികസനവും

ഒരു പറ്റം പുരുഷ കേസരികളുടെ കയ്യാല്‍ നാരീപൂജ ഏറ്റുവാങ്ങിയ വന്ദന ശിവ ആധുനിക ചിന്തകള്‍ എല്ലാം ഹൈന്ദവ സംസ്കാരത്തിലൂടെ പകര്‍ന്നു വന്നതാണെന്ന വാദത്തിന് ബലമേകുന്നു

അമ്മ ദൈവാരാധാന കേരളത്തിലെ ഹൈന്ദവ ആരാധനാ സമ്പ്രദായത്തിലെ പ്രമുഖമായ ഒരു ധാരയാണ്. സംസ്ഥാനത്ത് എമ്പാടുമുള്ള ഭഗവതി കാവുകള്‍ തന്നെ ഇതിന് ദൃഷ്ടാന്തം. കൊടുങ്ങല്ലൂര്‍ ഭാഗവതിയും ചോറ്റാനിക്കര ഭാഗവതിയും ആറ്റുകാല്‍ ഭാഗവതിയുമൊക്കെ ഇവരിലെ വി ഐ പികളാണ്. ഉത്തരമലബാറിലെ പല തെയ്യ ക്കാവുകളും ഭാഗവതിക്കാവുകളാണ്. മുച്ചിലോട്ട് ഭഗവതിയെ കേള്‍ക്കാത്തവരായി ആരുണ്ട്. ഈ വിഐപി നിരയിലേക്ക് അടുത്തകാലത്ത് ഉദിച്ചുയര്‍ന്ന അമ്മ ദേവതയാണ് ചക്കുളത്ത് ഭഗവതി.

കഴിഞ്ഞ ദിവസം ഈ ക്ഷേത്രം കൌതുകമായത് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയെ നാരീപൂജ ചെയ്തുകൊണ്ടാണ്. വിക്കി പീഡിയ പറയുന്നതനുസരിച്ച്, “അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത്‌. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.”

പൂജിക്കപ്പെട്ട വന്ദനശിവ പറഞ്ഞു, ഇതുപോലെ സവിശേഷമായ ആചാരം ഞാന്‍ എവിടേയും കണ്ടിട്ടില്ല. ഇതെന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

നൂറ്റാണ്ടുകളായി കര്‍ഷക സംസ്കൃതിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്നതാണ് ഭൂമി പൂജ എന്ന് വന്ദനശിവയ്ക്ക് അറിയാതിരിക്കാന്‍ തരമില്ല. അത് ലോകത്തിന്റെ പല സംസ്കാരങ്ങളിലും പലരീതിയില്‍ പ്രകാശിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ചക്കുളത്ത് കാവില്‍ വന്നു അവര്‍ അങ്ങനെ പറഞ്ഞത് തന്നെ എഴുന്നള്ളിച്ചതിന് സംഘാടകരോടുള്ള പ്രത്യുപകാരം എന്ന് മാത്രം കരുതിയാല്‍ മതി.

ചക്കുളത്ത് കാവില്‍ നിന്നും വന്ദന ശിവ നേരെ എത്തിയത് തിരുവനന്തപുരത്തെക്കാണ്. റീജ്യണല്‍ സെന്‍റര്‍ ഫോര്‍ എക്സ്പെര്‍ടൈസിന്റെ ‘Campus leaders for Sustainable Development’ എന്ന പ്രോഗ്രാമിന്റെ ലോഞ്ചിംഗിന്. “ഒരു അമ്മയുടെ ഗര്‍ഭപാത്രത്തിനുളില്‍ വളരുന്ന ഭ്രൂണത്തിന്റെ അല്ലെങ്കില്‍ വിത്തിന്റെ വളര്‍ച്ച പോലെയാണ് വികസനം. സാമ്പത്തിക ശാസ്ത്രത്തില്‍ നിന്നും വിഭിന്നമായി വികസനം ജീവശാസ്ത്രത്തില്‍ ആന്തരികമാണ്. ഇത് ഒരു വിത്തിന്റെ സ്വയം സംഭവിക്കുന്ന പരിണാമവും സംഘാടനവുമാണ്. അന്തരികമായി സംഭവിക്കുന്ന ഈ വളര്‍ച്ചയാണ് ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. അതാണ് മാന്ത്രികത.” വന്ദന ശിവ പറഞ്ഞു. “നദീതടത്തില്‍ നടക്കുന്ന നശീകരണ പ്രവര്‍ത്തനളാല്‍ ഒരു നദിയുടെ ഒഴുക്ക് തടയപ്പെട്ടാല്‍ സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ നമുക്കുണ്ടാവില്ല.” വന്ദന ശിവയുടെ വാക്കുകള്‍ ഹിന്ദു ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓക്‌സിജന്‍ പശു മുതല്‍ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ: മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ അഞ്ച് കണ്ടുപിടുത്തങ്ങള്‍

മുന്‍ സ്ഥാനപതി ടി പി ശ്രീനിവാസന്‍ ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷന്‍. സുസ്ഥിര വികസനത്തെ കുറിച്ച് നമ്മളെ പഠിപ്പിച്ചത് പടിഞ്ഞാറന്‍ ലോകമല്ല. ഉപനിഷദുക്കളാണ്. ടിപി ശ്രീനിവാസന്‍ പറഞ്ഞു.

അതേ, പ്ലാസ്റ്റിക് സര്‍ജറിയും വിമാനവും ഒക്കെ കണ്ടുപിടിച്ചത് പുരാതന ഭാരതമാണ്. അങ്ങനെയല്ലേ നമ്മുടെ മോദിജി ഇടയ്ക്കു തള്ളാറുള്ളത്. ആ മോദിഫൈഡ് കാലത്ത് വന്ദന ശിവ ചക്കുളത്ത് കാവില്‍ വരികയും ഒരു പറ്റം പുരുഷ കേസരികളുടെ കയ്യാല്‍ നാരീപൂജ ഏറ്റുവാങ്ങുകയും ആധുനിക ചിന്തകള്‍ എല്ലാം ഹൈന്ദവ സംസ്കാരത്തിലൂടെ പകര്‍ന്നു വന്നതാണെന്ന വാദത്തിന് ബലമേകുകയും ചെയ്യും. ചക്കുളത്ത് കാവിന്റെ ഭക്തി വ്യവസായം തടിച്ചു കൊഴുക്കട്ടെ. രാഷ്ട്രീയ ഭരണ പ്രമുഖര്‍ ആള്‍ദൈവങ്ങളുടെ കാലില്‍ വീഴുന്ന അശ്ലീലം പോലെ മറ്റൊന്ന്.

ചക്കുളത്ത് കാവിലെ നാരീപൂജയില്‍ വന്ദനാ ശിവ; ഭക്തി വ്യവസായത്തിന് പരിസ്ഥിതി ബ്രാന്‍ഡ് അംബാസിഡര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍