ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ കൊലപാതക വാര്‍ത്ത: ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ഡിജിപി

തങ്ങള്‍ക്കെതിരായി കൂട്ടക്കൊല ആസുത്രണം ചെയ്തിട്ടുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി നാടുവിടുന്നതായി ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ കോഴിക്കോട് ടൗണ്‍ പോലിസീനു പരാതി നല്‍കിയിരുന്നു

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണമുണ്ടാവില്ലെന്ന് ഡിജിപിയുടെ ഉറപ്പ്. ആക്രമണ ഭീതിയില്‍ ആരും നാടുവിടേണ്ട സാഹചര്യമില്ലെന്നും ഡിജിപി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭീതി അകറ്റുന്നതിന് പോലീസ് തയ്യാറാണെന്നും ബെഹ്റ പറഞ്ഞു.

ഇതിനായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഹിന്ദിയിലും ബംഗാളിയിലും സന്ദേശങ്ങള്‍ നല്‍കാനും തിരുമാനിച്ചതായി ബെഹ്‌റ അറിയിച്ചു. തങ്ങള്‍ക്കെതിരായി കൂട്ടക്കൊല ആസുത്രണം ചെയ്തിട്ടുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി നാടുവിടുന്നതായി ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ കോഴിക്കോട് ടൗണ്‍ പോലിസീനു പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിപി നടപടി സ്വീകരിച്ചത്.

Also Read: ഇതര സംസ്ഥാന തൊഴിലാളികളെ ‘കൊന്ന്’ കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുമ്പോള്‍,
ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നോടിക്കാന്‍ കുപ്രചരണം നടത്തുന്നത് ആര്‍ക്ക് വേണ്ടി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍