UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടിലെ 13 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ്

മെയ് 19ന് തമിഴ്‌നാട്ടിലെ 22 നിയമസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

തമിഴ്‌നാട്ടിലെ 13 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 19ന് 13 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

ധര്‍മ്മപുരിയിലെ എട്ട് സ്റ്റേഷനുകളിലും,തേനിയിലെ രണ്ട് സ്റ്റേഷനുകളിലും, തിരുവല്ലൂര്‍, കൂഡല്ലൂര്‍, ഈറോഡ് എന്നിവിടങ്ങളിലെ ഓരോ സ്റ്റേഷനുകളിലുമാണ് റീപോളിങ് നടത്തുന്നതെന്ന് തമിഴ്‌നാട് ചീഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യഭ്രത സാഹു പറഞ്ഞു.

13 ജില്ലകളിലായി 46 ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്ന് ബുധനാഴിച്ച രാവിലെയാണ് സാഹു പറഞ്ഞത്. 46 ബൂത്തുകളിലെ ട്രയല്‍ പോളിങിന്‌ശേഷം വോട്ടിങ് യന്ത്രങ്ങള്‍ പഴയപടി ആക്കിയിരുന്നില്ല എന്നതാണ് ഇപ്പോള്‍ റീപോളിങിന് കാരണമായിരിക്കുന്നത്.

മെയ് 19ന് തമിഴ്‌നാട്ടിലെ 22 നിയമസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍