Top

നിലമ്പൂര്‍ രാധ വധക്കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

നിലമ്പൂര്‍ രാധ വധക്കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

അഴിമുഖം പ്രതിനിധി

വിവാദമായ നിലമ്പൂര്‍ രാധ വധക്കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ നിലമ്പൂര്‍ ബിജു നിവാസില്‍ ബി കെ ബിജു, കുന്നശേരി ഷംസുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

2014 ഫെബ്രുവരി അഞ്ചിന് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ വച്ചാണ് രാധ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്നു കേസിലെ ഒന്നാം പ്രതി ബിജുനായര്‍. ബിജുവുമായി രാധയ്ക്ക് പണമിടപാടുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓഫീസില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു.


Next Story

Related Stories