TopTop
Begin typing your search above and press return to search.

ഒമ്പതുകാരിയുടെ തൂങ്ങിമരണം കൊലപാതകമെന്നു സംശയം; അന്വേഷണത്തിന് നിര്‍ദേശം

ഒമ്പതുകാരിയുടെ തൂങ്ങിമരണം കൊലപാതകമെന്നു സംശയം; അന്വേഷണത്തിന് നിര്‍ദേശം

ഒമ്പതു വയസുകാരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഒമ്പത് വയസ്സുകാരി ശരണ്യയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് സൂപ്രണ്ട് പ്രതീഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എ.എസ്.പി ജി. പൂങ്കുഴലി അന്വേഷണം ഏറ്റെടുത്ത് സംശയിക്കുന്നവരെ ചോദ്യംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെയാണു വാളയാര്‍ അട്ടപ്പള്ളം ഷാജിയുടെയും ഭാഗ്യവതിയുടെയും മകളായ ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പള്ളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ശരണ്യ. ശരണ്യയും അമ്മയുടെ രണ്ടാംനച്ഛന്റെയും കൂടെയായിരിന്നും താമസം.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പാലക്കാട് ജില്ല ആശുപത്രിയിലെ സീനിയര്‍ പോലീസ് സര്‍ജന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കേസുകളില്‍ തൂങ്ങിമരണം കൊലപാതകമാകാനുള്ള സാധ്യത കൂടുതലാണെന്നും ചെറിയ കുട്ടിയായതിനാല്‍ മല്‍പിടിത്തത്തിന്റെ പരിക്കുകള്‍ കുട്ടിയുടെ ദേഹത്ത് ഉണ്ടാവാന്‍ സാധ്യത കുറവാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

52 ദിവസം മുമ്പ് ശരണ്യയുടെ 14 വയസ്സുള്ള സഹോദരി ഹൃത്വികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതും ഇതേ വീട്ടില്‍ തന്നെയായിരുന്നു. സഹോദരി മരിച്ച നിലയില്‍ ആദ്യം കണ്ടത് ശരണ്യയായിരുന്നു. ശരണ്യ പോലീസിന് നല്‍കിയ മൊഴിയില്‍ സഹോദരിയെ മരിച്ച നിലയില്‍ കണ്ടതിന് ശേഷം മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി പറഞ്ഞിരുന്നു. സഹോദരിയുടെ മരണ കണ്ട ശരണ്യയെ കൗണ്‍സലിങ്ങ് വിധേയമാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മാതാപിതാക്കള്‍ താല്‍പര്യമെടുക്കാത്തതിനാല്‍ നടന്നിരുന്നില്ല. ശരണ്യയെ കൗണ്‍സലിങ്ങിന് വിധേയമാക്കുന്നതില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തും വീഴ്ചയുണ്ടായതായി പരാതിയുണ്ട്.

മാതാപിതാക്കള്‍ മദ്യത്തിനടിമകളാണെന്നും ഇവര്‍ തമ്മില്‍ കലഹം പതിവാണെന്നും അതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ സംഭവ ദിവസം വൈകീട്ട് നാലരവരെ കുട്ടി വീടിന്‌ പുറത്തുകളിക്കുന്നത് കണ്ടിവരുമുണ്ട്.


Next Story

Related Stories