TopTop
Begin typing your search above and press return to search.

ആ പതിവ് ബജറ്റ് കാഴ്ച ഇത്തവണ ഇല്ല, പെട്ടിക്ക് പകരം ബജറ്റ് തുണി സഞ്ചിയില്‍ പൊതിഞ്ഞ് നിര്‍മ്മല സീതാരാമന്‍

ആ പതിവ് ബജറ്റ് കാഴ്ച ഇത്തവണ ഇല്ല, പെട്ടിക്ക് പകരം ബജറ്റ് തുണി സഞ്ചിയില്‍ പൊതിഞ്ഞ് നിര്‍മ്മല സീതാരാമന്‍
ബജറ്റ് അവതരണത്തിന് എത്തുന്ന മന്ത്രിമാരുടെ പതിവ് ദൃശ്യം ഒരു സൂട്ട്‌കേയ്‌സാണ്. ബജറ്റ് രേഖകളുള്‍പ്പെട്ട പെട്ടിയുമായി മന്ത്രി മാര്‍ പാര്‍ലമെന്റിലെത്തുന്ന ചിത്രമാണ് മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷ പെടാറുള്ളത്.

എന്നാല്‍ ഈ പതിവ് ദൃശ്യത്തില്‍നിന്നൊരു മാറ്റത്തോടെയാണ് ഇന്ത്യയുടെ ആദ്യത്തെ മുഴുസമയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തുന്നത്. ചുവന്ന തുണി സഞ്ചിയില്‍ പൊതിഞ്ഞ ബജറ്റ് പേപ്പറുമായാണ് അവര് സഭയില്‍ എത്തുക. തുണി കവറില്‍ ഇന്ത്യയുടെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

ഇത് നിര്‍ണായകമായ മാറ്റമായിട്ടാണ് സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറയുന്നത്. സുട്ട്‌കേയ്‌സ് പാശ്ചാത്യസങ്കല്‍പങ്ങളോടുള്ള വിധേയത്വത്തെയാണത്രെ കാണിക്കുന്നത്. അതില്‍നിന്നുള്ള മാറി നടപ്പായാണ് അദ്ദേഹം നിര്‍മ്മല സീതാരാമന്റെ നീക്കത്തെ കാണുന്നത്.

ഇന്ന് രാവിലെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി മന്ത്രാലയത്തിലെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. സഹമന്ത്രി അനുരാഗ് താക്കൂര്‍, ധനമന്ത്രാലയത്തിലെ സെക്രട്ടറി എസ് സി ഗാര്‍ഗ്, സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.തുടര്‍ന്ന് മന്ത്രി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.

രാജ്യത്തെ 89-ാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുക.
മാന്ദ്യ സമാനമായ അവസ്ഥയില്‍നിന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മന്ത്രിയ്ക്കുള്ളത്.

രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് ബജറ്റ് അംഗീകരിച്ചു. 11 മണിക്കാണ് അവതരണം

Read More : നിര്‍മ്മല സീതാരാമന്റെ ആദ്യ ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?


Next Story

Related Stories