ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്തെക്കുറിച്ച് നിങ്ങള്‍ പറയുന്നത് നുണയാണ്; സംഘപരിവാറിനോട് നിരുപമ റാവു

ഞാനുമൊരു മലപ്പുറംകാരിയാണ്

സംഘപരിവാര്‍ നുണപ്രചരണത്തിനെതിരേ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയും മലയാളിയുമായ നിരുപമ മോനേന്‍. മലപ്പുറത്തിനെതിരേ നടത്തിയ വര്‍ഗീയ പ്രചരണമാണ് മലപ്പുറംകാരി കൂടിയായ നിരുപമ തകര്‍ത്തത്.

കേരളത്തില്‍ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ മലപ്പുറം കേന്ദ്രീകരിച്ച് വര്‍ഗീതധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സഹായത്തോടെ ബിജെപി ശ്രമം നടത്തുന്നുവെന്നത് കഴിഞ്ഞ കുറെക്കാലങ്ങളായി അവര്‍ക്കെതിരേയുള്ള ആക്ഷേപമാണ്. ഇതിനെ ശരിവയ്ക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറത്ത് ഹിന്ദുമതസ്ഥര്‍ക്ക് സ്വരൈ്യജീവിതം സാധ്യമാകുന്നില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം. അതിനൊപ്പം തീവ്രവാദത്തിന്റെയും കള്ളപ്പണത്തിന്റെയും ശക്തമായ വേരുകളും മലപ്പുറത്ത് ഉണ്ടെന്നു പ്രചരണം നടത്തുന്നു. ഇതിനോട് ചേരുന്ന മറ്റൊരാപോണമാണ് മുസ്ലിങ്ങള്‍ക്കല്ലാതെ ഹിന്ദുക്കള്‍ക്ക് മലപ്പുറത്ത് ഭൂമി വാങ്ങാന്‍ കഴിയില്ലെന്നത്.

കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി കേരളത്തെ കുറിച്ച് ചെയ്ത ട്വീറ്റിനു റീട്വീറ്റായി സോമ്‌നാഥ് എന്ന യൂസര്‍ പറഞ്ഞതും ഇതേ കാര്യമായിരുന്നു.

എന്നാല്‍ ഇതിനുള്ള മറുപടിയിലാണ് സംഘപരിവാര്‍ നിരന്തരം നുണപറയുകയാണെന്ന് പരിഹസിച്ചുകൊണ്ട് നിരുപമ എത്തിയത്. ഇതു നുണയാണ്. ഞാനുമൊരു മലപ്പുറംകാരിയാണ്, എന്റെ കുടുംബത്തിന് നൂറുവര്‍ഷങ്ങള്‍ക്കുമേലെയായി അവിടെ സ്വന്തം ഭൂമിയുണ്ട്. നിങ്ങള്‍ വെറുപ്പ് പടര്‍ത്തുകയാണ്’ ഇതായിരുന്നു നിരുപമയുടെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍