Top

പാക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് പേരെ കാണാതായി

പാക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് പേരെ കാണാതായി
പാക്കിസ്ഥാനിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോയ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമൂദ്ദീന്‍ ദര്‍ഗയുടെ പാരമ്പര്യ അധികാര കുടുംബത്തിലെ രണ്ട് പുരോഹിതരെ കാണാതായി. ആസീഫ് നിസാമി (82) നാസിം അലി നിസാമി (66) എന്നീ അത്മീയ പുരോഹിതര്‍ പാക് ലാഹോറിലെ ഖ്വാജ ഫരീദ്ദൂന്‍ മസ്ജൂദ് ഗഞ്‌ജേക്കര്‍ ദര്‍ഗയിലേക്കാണ് തീര്‍ത്ഥയാത്ര നടത്തിയത്.

മാര്‍ച്ച് ആറിനായിരുന്നു ആസീഫ് നിസാമി പാക്കിസ്ഥാനിലേക്ക് തരിച്ചത്. മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് ആസീഫ് പാക്കിസ്ഥാനിലേക്ക് പോകുന്നതെന്നും ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അവസാനം അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതെന്നും മകന്‍ ആമീര്‍ പറയുന്നു.


ദര്‍ഗ സന്ദര്‍ശിച്ചതിന് ശേഷം ഇരുവരും ഫോട്ടോകള്‍ വാട്ട്‌സപ്പില്‍ ഇട്ടിരുന്നു. ആസീഫിന്റെ സഹോദരി കറാച്ചിയിലാണ്. ഇവര്‍ പാക്കിസ്ഥാന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇരുവരുടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
കൂടുതല്‍ വായനയ്ക്ക്-https://goo.gl/Ps5hUR

Next Story

Related Stories