TopTop

സര്‍ക്കാരിന്റെ കൈവശം കള്ളപ്പണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

സര്‍ക്കാരിന്റെ കൈവശം കള്ളപ്പണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി
സര്‍ക്കാരിന്റെ കൈവശം രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ലോക്‌സഭയിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് ജയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനു ശേഷമോ അതിനു മുന്‍പോ കള്ളപ്പണത്തെക്കുറിച്ചുള്ള ഔദ്യോഗികമയൊരു കണക്ക് സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം നോട്ട് പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെ പെട്ടന്ന് തന്നെ തരണം ചെയ്യും ഭാവിയില്‍ നമ്മള്‍ നേട്ടം കൊയ്യുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പുതിയൊരു തുടക്കമായാണ് താന്‍ കാണുന്നതെന്നും ലോകത്തിലെ മറ്റ് വളരുന്ന സാമ്പത്തിക ശക്തികളേക്കാള്‍ ഇന്ത്യ കൂടുതല്‍ സജീവമായ സാമ്പത്തികസ്ഥിതിയിലാണെന്നും കേന്ദ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories