TopTop

ആരെങ്കിലും പോയി ദല്ലാള്‍ പണിയെടുത്തെന്ന് കരുതി മുന്നണിയിലേക്ക് പുതിയ കക്ഷിയെ എടുക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍

ആരെങ്കിലും പോയി ദല്ലാള്‍ പണിയെടുത്തെന്ന് കരുതി മുന്നണിയിലേക്ക് പുതിയ കക്ഷിയെ എടുക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍
ഇടതുപക്ഷ മുന്നണിയിലേക്ക് ഒരു കക്ഷിയെയും പുതുതായി എടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കോട്ടയത്തുണ്ടായത് പ്രാദേശികമായുണ്ടായ നീക്ക് പോക്കുമാത്രമാണ്. അതെക്കുറിച്ച് മുന്നണി ചര്‍ച്ച ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ചതിനെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ മുന്നണിയില്‍ ഇപ്പോള്‍ ആറ് കക്ഷികളാണുള്ളത്. അത് വിപുലപ്പെടുത്താന്‍ ആലോചനകളൊന്നും നടക്കുന്നില്ല. മുന്നണി യോഗം ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കാതെ ഒരുക്ഷിയെയും മുന്നണിയിലേക്ക് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ കക്ഷികളെല്ലാവരും പങ്കെടുക്കുന്ന ചര്‍ച്ചയിലാണ് അത് സംബന്ധിച്ച് തീരുമാനമുണ്ടാകുന്നത്. അല്ലാതെ ആരെങ്കിലും പോയി ദല്ലാള്‍ പണിയെടുത്താല്‍ മുന്നണിക്ക് ബാധ്യതയില്ല. മുന്നണിയില്‍ പുതുതായി ആരെയും ചേര്‍ക്കാനുള്ള ചര്‍ച്ച നടന്നിട്ടില്ല.

മുന്നണി വികസിപ്പിക്കാനും നിലവില്‍ തീരുമാനമൊന്നുമില്ല. മുന്നണിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വോട്ടെടുപ്പില്‍ നിന്നും സിപിഐ അംഗം വിട്ടുനിന്നതും പ്രാദേശികമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ആ തീരുമാനത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

Related Stories