TopTop
Begin typing your search above and press return to search.

കേരളം അതിജീവിക്കുന്നു, ആറ് സാമ്പിളുകളും നെഗറ്റീവ്, നിപ ഇല്ല

കേരളം അതിജീവിക്കുന്നു, ആറ് സാമ്പിളുകളും നെഗറ്റീവ്, നിപ ഇല്ല

സംസ്ഥാനത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സിയില്‍ കഴിയുന്ന ആറുപേര്‍ക്കും നിപ്പയില്ലെന്ന് റിപ്പോര്‍ട്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തില്‍ ഇത് തെളിഞ്ഞതായാണ് സുചന. നിപ്പ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവുമായി ബന്ധപ്പെട്ടതായി സംശയിക്കുന്നവര്‍ക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്നത്. ആറുപേരുടെ രക്തസാമ്പിളാണ് പൂനൈയില്‍ അയച്ചത്. ഇവരില്‍ നിപ്പ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച വിദ്യാര്‍ത്ഥിയെ ചികില്‍സിച്ച മൂന്ന്‌ നഴ്‌സുമാരുള്‍പ്പെടെയുള്ളവരെയാ്ണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. യുവാവ് ആഹാരം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്.

read more:‘ഡീ നീ ആകെ തടിച്ചല്ലോ’, ‘അളിയാ മൊത്തം കഷണ്ടിയായല്ലോ’; മുഖമടച്ചൊരു അടിയാണ് തമാശ


Next Story

Related Stories