TopTop
Begin typing your search above and press return to search.

പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പരിപാടിയില്ലെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി

പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പരിപാടിയില്ലെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി
പിന്‍വലിച്ച 1000 രൂപ നോട്ടുകള്‍ തിരിച്ച് കൊണ്ടുവരാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. സര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് ശക്തികാന്ത ദാസ് ട്വിറ്ററില്‍ വ്യക്തമാക്കി. 500 രൂപ നോട്ടിന്റെ ലഭ്യതക്കുറവിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശക്തികാന്തദാസ് പറഞ്ഞു.

1000 രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ ഇറക്കാന്‍ പോവുകയാണെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പല മുതിര്‍ന്ന സര്‍ക്കാര്‍, ആര്‍ബിഐ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. ജനുവരിയില്‍ തന്നെ പുതിയ 1000 രൂപ നോട്ടുകള്‍ ഇറക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും ഉദ്ദേശിച്ചിരുന്നതാണെന്നും എന്നാല്‍ 500 രൂപ നോട്ടുകളുടെ വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഇത് വൈകുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പറഞ്ഞത്.



Next Story

Related Stories