ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനിടെ കുരിശ പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമാണ്. കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ മന്ത്രി ചന്ദ്രശേഖരനും ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും പങ്കെടുക്കും. ഇതിനിടെ വന്‍കിട കയേറ്റങ്ങള്‍ക്കെതിരെ റവന്യു വകുപ്പ് നടപടികള്‍ ശക്തമാക്കി.

ലക്ഷ്മി മേഖലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെയാണ് ദേവികുളം സബ്കളക്ടറുടെ നടപടി കര്‍ക്കശമാക്കിയത്. പോയിന്റ് ബ്ലാങ്ക് റിസോര്‍ട്ടിന്റെ രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹം പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍