Top

ഉത്തരകൊറിയയുടെ അണുബോംബ് ഭീഷണി: ഉപരോധം ഫലപ്രദമാകുമോ?

ഉത്തരകൊറിയയുടെ അണുബോംബ് ഭീഷണി: ഉപരോധം ഫലപ്രദമാകുമോ?
എല്ലാ അവ്യക്തതകള്‍ക്കിടയിലും ഉത്തരകൊറിയയോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപനത്തില്‍ ഒരു കാര്യം വ്യക്തമാണ്. കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുഎസ് സൈന്യം ഇടപെട്ടേക്കും എന്ന് അതിന് അര്‍ത്ഥമുണ്ടെന്നുമുള്ള വ്യക്തമായ സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രദേശത്തേക്ക് ഒരു വിമാനത്തില്‍ പ്രഹരസംഘത്തെ അയയ്ക്കുക എന്നത് അത്ര ഗോപ്യമായ ഒരു സന്ദേശമല്ല നല്‍കുന്നത്. താന്‍ വ്യത്യസ്തനാണെന്നും അതിനാല്‍ തന്റെ തന്ത്രങ്ങളും വ്യത്യസ്തമായിരിക്കും എന്ന് ചൈനയ്ക്കും ഉത്തരകൊറിയയ്ക്കും വ്യക്തമായ സന്ദേശം നല്‍കാന്‍ പ്രസിഡന്റ് ട്രംപ് ഔത്സുക്യം കാണിക്കുന്നു. അപ്പോള്‍ എന്തായിരിക്കും തന്ത്രം?

ഫലപ്രദമായ ഉപരോധത്തിന് വേണ്ടിയുള്ള ഊന്നലിലാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്, ഉപരോധങ്ങള്‍ പൂര്‍ണമായും നടപ്പാക്കി കഴിഞ്ഞാല്‍, മിസൈലുകളുടെയും ആണവായുധങ്ങളുടെയും കാര്യത്തില്‍ ഉത്തരകൊറിയന്‍ നേതൃത്വത്തില്‍ നിന്നും ഒരു നിലപാട് മാറ്റത്തിന് തങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. പുതിയ ഉപരോധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച ചേരുന്ന യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അദ്ധ്യക്ഷത വഹിക്കും. ഉത്തര കൊറിയയില്‍ യുദ്ധത്തിനുള്ള സാധ്യതകള്‍ എത്രത്തോളമാണ്?

രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികള്‍ അഡ്മിറല്‍ ഹാരി ഹാരിസിന്റെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വാഷിംഗ്ടണില്‍ നിന്നും വളരെ ആശയക്കുഴപ്പം പിടിച്ച ഒരു പരാമര്‍ശമാണ് പുറത്തുവന്നത്. പ്യോങ്യാങ് ആണവായുധം ഉണ്ടാക്കുന്നതിന്റെ പിന്നിലെ പ്രചോദനം എന്താണ് എന്ന ചോദ്യം അദ്ദേഹത്തോട് ആവര്‍ത്തിച്ച് ചോദിച്ചു. 'എന്തിനാണ് കിം ജോങ്-ഉന്‍ ഒരു ആണവബോംബ് ആഗ്രഹിക്കുന്നത്?' ഹാരിസിന്റെ ഉത്തരം വളരെ ലളിതമായിരുന്നു. ബോംബില്ലെങ്കില്‍ കിമ്മിന് അസ്ഥിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്ന് താന്‍ വിശ്വിസിക്കുന്ന എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. കിമ്മിന്റെ പ്രചോദനം അതാണെന്ന് യുഎസ് ഭരണകൂടം കരുതുന്നുണ്ടെങ്കില്‍, ഉത്തര കൊറിയന്‍ നേതാവിന്റെ അടിസ്ഥാനതത്വം എന്ന് അവര്‍ ചിത്രീകരിക്കുന്നതിനെ മാറ്റിമറിക്കാന്‍ ഉപരോധങ്ങള്‍ക്ക് കഴിയും എന്ന് എങ്ങനെയാണ് അവര്‍ക്ക് പറയാന്‍ കഴിയുന്നതെന്ന് വ്യക്തമല്ല. ആണവ പദ്ധതികളെ കുറിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ വരുമ്പോള്‍ എങ്ങനെയാണ് ഉപരോധങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന് ഇറാനെ ചൂണ്ടിയാണ് യുഎസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വലിയ അന്തരം ഈ രണ്ട് രാജ്യങ്ങളും തമ്മിലുണ്ട്.

സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല ഉപരോധങ്ങള്‍. ആ രാജ്യത്തെ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയും അവര്‍ തിരിച്ച് അവരുടെ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുക എന്നതാണ് ഉപരോധങ്ങളുടെ ലക്ഷ്യം. തെരുവുകളില്‍ ഉയരാവുന്ന പൊതുജന രോഷത്തെ കുറിച്ച് ഇറാനിലെ നേതാക്കന്മാര്‍ക്ക് ബോധ്യമുണ്ടായിരുന്നു. 2015ല്‍ അവര്‍ യുഎസുമായും മറ്റ് ലോക ശക്തികളുമായും ആണവ കരാറില്‍ ഒപ്പി വെക്കുന്നതിന് തൊട്ടുമുമ്പ് ഒരു പൊതുജനപ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയതേ ഉണ്ടായിരുന്നുള്ളു.

ആണവ കരാറിന് വേണ്ടി വിലപേശുന്നതിനുള്ള ഒരു പ്രോത്സാഹനമായി പൊതുജന രോഷം എന്ന ഭീഷണി മാറി. പ്രക്ഷോഭത്തോട് സാമ്യമുള്ള എന്തെങ്കിലും പോലും ഉത്തര കൊറിയയില്‍ സംഭവിക്കും എന്ന് വിശ്വസിക്കുന്ന ആരെങ്കിലും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടാകും എന്ന് കരുതാന്‍ ന്യായമില്ല. ആ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് പുറം ലോകത്തിന് അറിയില്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭിന്നാഭിപ്രായങ്ങളെ സര്‍ക്കാര്‍ വളരെ ഫലപ്രദമായി അടിച്ചമര്‍ത്തുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉത്തര കൊറിയയെ സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന് കൃത്യമായ ഒരു തന്ത്രമുണ്ടോ എന്ന് സംശയിക്കുന്നവരാണ് വാഷിംഗ്ടണില്‍ ഭൂരിപക്ഷവും. അങ്ങനെ ഒന്നുണ്ടെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ അര്‍ത്ഥവത്തായ ചോദ്യം ഇതാണ് - അതുകൊണ്ട് വല്ല കാര്യവുമുണ്ടോ?

Next Story

Related Stories