TopTop

എന്തുവന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി മണി

എന്തുവന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി മണി
എന്തുവന്നാലും തന്റെ സംസാര ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് മന്ത്രി എംഎം മണി. ഈ ശൈലിയില്‍ തന്നെയാണ് മുമ്പും പ്രസംഗിച്ചിരുന്നത്. അത് ഒരുകാരണവശാലും മാറ്റാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ആരെന്തൊക്കെ പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ. ഇത് ഇടുക്കി ജില്ലയാണെന്നും ശൈലി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടീസില്‍ പേര് വച്ചാല്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. യുഡിഎഫോ എല്‍ഡിഎഫോ ഏത് എഫ് ആണെങ്കിലും യോഗത്തിലെത്തിയിരിക്കണം.

അടിമാലിയില്‍ ലോട്ടറി വകുപ്പിന്റെ സബ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മണി. സംസാര ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് മണി നേരത്തെയും പറഞ്ഞിട്ടുണ്ട്.

Next Story

Related Stories