UPDATES

എന്‍എസ്ജി അംഗത്വം: ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു

ഇന്ത്യയുടെ അംഗത്വം ആണവായുധ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളെ അപകടപ്പെടുത്തിയേക്കാമെന്ന്‌
ആണവ നിയന്ത്രണ ഉപദേഷ്ടാക്കള്‍ ആശങ്കപ്പെടുന്നു

ജൊനാഥന്‍ ടിരോണ്‍

ആണവ വ്യാപാരം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ സംഘത്തിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യയുടെ ശ്രമം ആയുധ നിയന്ത്രണ ഉപദേഷ്ടാക്കളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയുടെ അംഗത്വം ആണവായുധ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളെ അപകടപ്പെടുത്തിയേക്കാം എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സമ്പൂര്‍ണ ആണവ വ്യാപാര അവകാശങ്ങള്‍ ലഭിക്കുന്നതിനായി ആണവ നിര്‍വ്യാപന ഉടമ്പടിക്കു പുറത്തുള്ള രാജ്യങ്ങള്‍ നല്‍കേണ്ട ഒമ്പതു പൊതു ഉറപ്പുകള്‍ 48 അംഗ ആണവ ദാതാക്കളുടെ സംഘം ഉടനെ ചര്‍ച്ച ചെയ്യും.

‘ചര്‍ച്ചക്കുള്ള കരട് കുറിപ്പില്‍ ആണവ ദാതാക്കളുടെ സംഘത്തിലെ അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍ ഏറെ താഴ്ത്തിവെക്കുകമ്പോള്‍, ഇന്ത്യ എന്തെങ്കിലും അധികമായ ആണവ നിര്‍വ്യാപന ഉറപ്പുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നുമില്ല.’വാഷിംഗ്ടണ്‍ ആസ്ഥാനമായ ആയുധ നിയന്ത്രണ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദാരില്‍ കിംബല്‍ പറഞ്ഞു.
ഇന്ത്യയുടെ ആണവ പദ്ധതിയെക്കുറിച്ച് അവശേഷിക്കുന്ന സംശയങ്ങള്‍ ന്യൂ ഡല്‍ഹിയെ ആണവ ദാതാക്കളുടെ സംഘത്തിലേക്ക് കൊണ്ടുവരുമെന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉറപ്പു നടക്കാതെ പോകും എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജൂണില്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയുമായി വാഷിംഗ്ടണില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ലോകത്തിലെ രണ്ടാമത്തെ കൂടിയ ജനസംഖ്യയുള്ള രാഷ്ട്രം ആണവ മുഖ്യധാരയില്‍ ചേരാന്‍ തായ്യാറായി എന്ന് ഒബാമ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയെ സംഘത്തില്‍ ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്, സംശയം പ്രകടിപ്പിച്ച രാഷ്ട്രങ്ങള്‍ക്ക് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കത്തയക്കുകയും ചെയ്തു.
ആണവ വ്യാപനം തടയാന്‍ ഉണ്ടാക്കിയ നിയമങ്ങളുടെ പ്രയോജനക്ഷമതയെ വെല്ലുവിളിച്ച, 1974ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തിനോടുള്ള പ്രതികരണമായാണ് ആണവ ദാതാക്കളുടെ സംഘത്തിന് (NSG) രൂപം നല്‍കിയത്. ആയുധങ്ങള്‍ക്കായി ആണവ സാമഗ്രികളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത് തടയാന്‍, അതിന്റെ നയതന്ത്ര പ്രതിനിധികളും, കസ്റ്റംസ്, വാണിജ്യ അധികൃതരും  അടങ്ങുന്ന ശൃംഖല ശ്രമിക്കും.

‘എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വത്തെ മുഖ്യമായും എതിര്‍ക്കുന്നത് ചൈനയാണ്, ‘Stockholm International Peace Research Institute- ലെ താരിക് റൗഫ് പറഞ്ഞു. ‘കാലങ്ങളായി ആണവ നിര്‍വ്യാപന വാദികളും നിരായുധീകരണത്തിനെ പിന്തുണയ്ക്കുന്നവരുമായ ആസ്ട്രിയ, അയര്‍ലണ്ട്, ന്യൂസിലാണ്ട് എന്നിവരും ഇന്ത്യയും യു.എസും മറ്റുള്ളവരും ഉയര്‍ത്തുന്ന സമ്മര്‍ദങ്ങളെ ചെറുക്കുന്നു.’

എന്‍ എസ് ജി തീരുമാനങ്ങള്‍ അഭിപ്രായ സമവായത്തിലാണ് എടുക്കുക എന്നതിനാല്‍ ഒരു ന്യൂനപക്ഷം വരുന്ന അംഗങ്ങള്‍ക്കും ഇന്ത്യയുടെ അംഗത്വ ശ്രമത്തെ തടയാം. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ശ്രമങ്ങള്‍ക്കു ശേഷം 2008ല്‍ ഇന്ത്യക്ക് എന്‍ എസ് ജിയുടെ വാണിജ്യാനുമതികള്‍ ലഭിച്ചതോടെപൂര്‍ണ അംഗത്വം നല്‍കാതെ നൂതനമായ ആണവനിലയ സാങ്കേതിക വിദ്യകള്‍ അവര്‍ക്ക് ലഭ്യമായി. ഇന്ത്യയെ 2010ല്‍ പൂര്‍ണ അംഗമാക്കാനുള്ള യു.എസ് ശ്രമങ്ങള്‍ ഒബാമ തുടങ്ങി.

എന്‍ എസ് ജിയുടെ അംഗത്വ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാതെ ഇന്ത്യയെ ചേര്‍ക്കുന്നതിനെ നയതന്ത്രപ്രതിനിധികള്‍ എതിര്‍ക്കുന്നു. ഇത് മറ്റ് അനംഗീകൃത ആണവായുധ രാഷ്ട്രങ്ങള്‍ക്ക് ചേരാനുള്ള നിയമങ്ങളെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് അവര്‍ വാദിക്കുന്നു. ഇന്ത്യയുടെ അയല്‍ക്കാരനും എതിരാളിയുമായ പാകിസ്ഥാനും എന്‍ എസ് ജി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

‘ഞങ്ങള്‍ ചര്‍ച്ചകള്‍ തുടരുകയും എത്രയും നേരത്തെയുള്ള ഒരു തീരുമാനത്തിനായി പ്രതീക്ഷിക്കുകയുമാണ്,’ ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഇന്ത്യക്കും പാകിസ്ഥാനും എന്‍ എസ് ജി അംഗങ്ങളാകാനുള്ള കരട് ഉറപ്പുകള്‍ ആണവ പരീക്ഷണത്തിന്റെ കാര്യത്തില്‍ അയഞ്ഞ നിലപാടാന് എടുക്കുന്നതെന്ന് ആയുധ നിയന്ത്രണ സംഘടന പറയുന്നു. ആണവ പരീക്ഷണങ്ങള്‍ നിരോധിക്കുന്ന സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ (CTBT) ഒപ്പുവെക്കാനും ഇത് ഇരുരാജ്യങ്ങളെയും നിര്‍ബന്ധിക്കുന്നില്ല.

nsg

‘CTBT-യില്‍ ഒപ്പുവെക്കുന്നത് NSG അംഗത്വത്തിന് അവശ്യം വേണ്ട ഉപാധിയായി മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ പങ്കെടുക്കുന്ന സര്‍ക്കാരുകള്‍ ഒരവസരം പാഴാക്കുകയാണ്,’ കിംബല്‍ പറയുന്നു. ‘ആണവപരീക്ഷണങ്ങള്‍ക്കെതിരായ ഒരു ആഗോള ചട്ടം നടപ്പാക്കാനുള്ള അവസരമാണ് NSG നഷ്ടപ്പെടുത്തുന്നത്.’

ഇന്ത്യയുടെ NSG അംഗത്വവുമായി ബന്ധപ്പെട്ടു താഴെപ്പറയുന്ന  കാര്യങ്ങളായിരിക്കും വിയന്നയില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് –

*നിലവിലും ഭാവിയിലുമുള്ള സിവിലിയന്‍ (സൈനികേതര) ആണവ പരിപാടികളെ, മറ്റ് ആണവ പരിപാടികളില്‍ നിന്നും  വ്യക്തവും കര്‍ശനവുമായി വേര്‍തിരിക്കാവുന്ന സംവിധാനമുണ്ടോ?
*അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിക്ക് (IAEA)നല്‍കിയ രേഖകള്‍ ‘നിലവിലും ഭാവിയിലുമുള്ള എല്ലാ ആണവ പരിപാടികളെക്കുറിച്ചും’ പ്രതിപാദിക്കുന്നുണ്ടോ?

*നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ എല്ലാ സിവിലിയന്‍ ആണവ പരിപാടികളും ഉള്‍പ്പെടുന്ന IAEA സുരക്ഷാ കരാറുണ്ടോ?

*ആണവ സാമഗ്രികള്‍ സമാധാനപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നുറപ്പാക്കാന്‍ IAEA പരിശോധകര്‍ക്ക് കഴിയുന്ന തരത്തില്‍ Additional Protocol ഉണ്ടോ?
*NSGയിലെ ഒരു സര്‍ക്കാരില്‍ നിന്നും നേരിട്ടോ അല്ലാതെയോ ലഭിക്കുന്ന സാമഗ്രികള്‍ ‘സൈനിക ആവശ്യത്തിനായി’ ഉപയോഗിക്കില്ല എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടോ?

*ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടോ?

*NSG അംഗമായാല്‍ CTBTക്കു വേണ്ട പിന്തുണ നല്‍കുമോ?

*എല്ലാ ആണവായുധങ്ങളും ഇല്ലാതാക്കി, ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം വിപുലമാക്കി ബഹുമുഖമായ ആണവ നിര്‍വ്യാപന, നിരായുധീകരണ സംവിധാനത്തിനെ ശക്തിപ്പെടുത്താന്‍ എങ്ങനെയാണ് പിന്തുണയ്ക്കുക?

ഇന്ത്യ NSG അംഗമായാല്‍ മറ്റേതെങ്കിലും ആണവ നിര്‍വ്യാപന കരാറിന് പുറത്തുള്ള പാകിസ്ഥാന്‍ പോലുള്ള രാഷ്ട്രങ്ങളുടെ അപേക്ഷകളുടെ കാര്യത്തില്‍ മറ്റ് പങ്കാളിത്ത രാഷ്ട്രങ്ങളുടെ സമവായത്തിനൊപ്പം നില്‍ക്കും എന്നാണ് ധാരണ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍