TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയില്‍ വീണ് 44 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയില്‍ വീണ് 44 മരണം
ഉത്തരാഖണ്ഡിലെ പൗഡി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 യാത്രികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു. പിപിലി - ഭോഹന്‍ മോട്ടോര്‍ വേയിലാണ് അപകടം ഉണ്ടായത്. മേഖലയില്‍ പോലിസും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. രാംനഗറില്‍ നിന്നും ഭോഹനിലേക്ക് പോവുകയായിരുന്ന ബസില്‍ 45 യാത്രികരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗാര്‍വാള്‍ പോലീസ് കമ്മീഷണര്‍ ദിലീപ് ജാവല്‍കര്‍ അറിയിച്ചു.

സംഭവത്തില്‍ ഉത്തരാഗണ്ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഗണ്ഡ് മുഖ്യമന്ത്രി ത്രിനേന്ദ്ര സിങ്ങ് റാവത്ത് എന്നിവര്‍ അനുശോചിച്ചു.

Next Story

Related Stories