TopTop

നൈറ്റ് ക്ലബ്ബുകളിലെ മാദക മസിൽപ്പെരുക്കങ്ങൾ: പതിനായിരങ്ങൾ ടിപ്പ് വാങ്ങുന്ന 'ഷവർ ബോയ്'യെ പരിചയപ്പെടാം

നൈറ്റ് ക്ലബ്ബുകളിലെ മാദക മസിൽപ്പെരുക്കങ്ങൾ: പതിനായിരങ്ങൾ ടിപ്പ് വാങ്ങുന്ന
മുംബൈ നഗരപ്രാന്തത്തിലെ ഒരു നൈറ്റ് ക്ലബ്ബാണ് സ്ഥലം. സമയം പുലർച്ചെ 1.45. കറുപ്പും ചുവപ്പും നിറങ്ങളുള്ള അടിവസ്ത്രം മാത്രം ധരിച്ച ഒരു പുരുഷൻ സുതാര്യമായ ഷവർ ക്യൂബിക്കിളിലേക്ക് കയറി. ഷവർ തുറന്ന് വെള്ളം ചാടിത്തുടങ്ങിയപ്പോൾ അയാൾ ശരീരം നൃത്തഭംഗിയോടെ ചലിപ്പിച്ചു തുടങ്ങി. വെള്ളം അയാളുടെ ചുമലുകളിലൂടെയും ഷേവ് ചെയ്ത മാറിലൂടെയും കനത്തുറച്ച തുടകളിലൂടെയും ചിതറിയിറങ്ങി.

വെങ്ങാബോയ്സിന്റെ 'മൈ ഹെർട്ട് ഗോസ് ലാലാലാ' എന്ന ഗാനത്തിനനുസരിച്ചാണ് ഇപ്പോഴയാൾ ശരീരം ചലിപ്പിക്കുന്നത്. പിൻഭാഗമാണയാൾ പ്രദർശിപ്പിക്കുന്നത്. മനോഹരമായി ചന്തി ചലിപ്പിക്കുന്നു. പാട്ട് സന്ദർഭത്തിനൊത്തതല്ലെന്ന് നിശ്ചയം. പക്ഷെ ആരുമത് കാര്യമാക്കുന്നില്ല. എല്ലാവരും ഷവർ ബോയിയുടെ ശരീരത്തിലേക്കു മാത്രം കണ്ണ് നട്ടിരിക്കുന്നു. അയാൾ ഇടയ്ക്കെല്ലാം തന്റെ അടിവസ്ത്രം അൽപ്പം നീക്കി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. അയാളത് അവസാനിപ്പിക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ പത്തു മിനിറ്റു നീണ്ട പ്രദർശനത്തിനു ശേഷം ഷവർ ഓഫാകുന്നു. ക്യൂബിക്കിളിലെ പ്രകാശം മങ്ങുന്നു. സുരക്ഷ നൽകാൻ സദാസമയവും കൂടെ നിൽക്കുന്ന ജീവനക്കാരൻ നൽകിയ ടൗവ്വൽ ഉപയോഗിച്ച് അയാൾ ദേഹം തുടയ്ക്കുന്നു. പിന്നിലെ മുറിയിലേക്ക് വസ്ത്രങ്ങളണിയാൻ അയാൾ നീങ്ങുന്നു.

രാജേഷ് തമാങ് എന്നാണ് ഈ ഷവർ ബോയിയുടെ പേര്. 25 വയസ്സ്. കിറ്റി സു എന്ന നൈറ്റ് ക്ലബ്ബിലും മറ്റിടങ്ങളിലും ഫ്രീലാൻ‌സ് എന്റർടെയ്നറായി ജോലി ചെയ്തു വരികയാണ് രാജേഷ്. എൽജിബിടി സമൂഹത്തിന് സുരക്ഷിതമായി പോകാവുന്ന നഗരത്തിലെ ചുരുക്കം ചില വിനോദകേന്ദ്രങ്ങളിലൊന്നാണിത്. ആഡംബര ഹോട്ടലായ ലാലിറ്റിന്റെ (LaLiT) ഉള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം രാജേഷ് തന്റെ പ്രകടനം അവതരിപ്പിക്കാറുണ്ട്. ബാറുകളിൽ അർധ നഗ്നനൃത്തം ചെയ്യുന്നതിലും ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. വിശന്നിരിക്കുന്നവരുടെ തൊണ്ടയിലേക്ക് അൽപാൽപം മദ്യം വീഴ്ത്തിയും ചെലപ്പോഴെല്ലാം മടിയിൽ കയറിയിരുന്ന് നൃത്തം ചെയ്തും മദിപ്പിക്കാൻ ഇദ്ദേഹത്തിനറിയാം.


യഥാർത്ഥത്തിൽ ഹോട്ടലിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലാണ് രാജേഷ് തമാങ് ആദ്യം ജോലിക്ക് കയറിയത്. നിലവിൽ ഒരു ഫ്ലോർ എക്സിക്യുട്ടീവാണ് രാജേഷ്. 36 പേരടങ്ങുന്ന ഒരു ടീമിന്റെ ലീഡ് കൂടിയാണിദ്ദേഹം. ചിലദിവസങ്ങളിൽ രാത്രികാലങ്ങളിൽ ഈ യൂണിഫോം രാജേഷ് അഴിച്ചുവെക്കും. മാദകഭംഗിയുള്ള അടിവസ്ത്രം മാത്രം ധരിക്കും.

ഫിറ്റ്നെസ്സിൽ താൻ ഏറെക്കാലമായി ശ്രദ്ധ വെക്കുന്നയാളാണെന്ന് രാജേഷ് പറയുന്നു. ഹോട്ടലിൽ താൻ ജോയിൻ ചെയ്യുമ്പോൾ അവിടെ നിരവധി ഷവർ ബോയ്സ് ഉണ്ടായിരുന്നു. തന്റെ ശരീരഭംഗി ശ്രദ്ധിച്ച ക്ലബ്ബ് മാനേജരാണ് ഷവർ ബോയ് ആകാമോയെന്ന് ചോദിച്ചത്. ശരീരഭംഗി മാത്രമല്ല, പുതിയ മുഖങ്ങൾ വരുന്നതും ഉപഭോക്താക്കൾക്ക് ഹരം പകരുന്നതാണ്. അവിടെ വെച്ചാണ് തനിക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നതെന്ന് രാജേഷ്.

ചിലപ്പോഴെല്ലാം നോട്ടുകളുമായെത്തുന്ന ഉപഭോക്താക്കൾ അവ തന്റെ അടിവസ്ത്രത്തിനിടയിലേക്കാണ് വെക്കുക. ചിലരത് കുറെക്കൂടി ആത്മാർത്ഥമായി ചെയ്യും. ഇത് വലിയ ബുദ്ധിമുട്ടായി മാറിയപ്പോൾ 'നീ ബാൻഡു'കൾ ധരിക്കാന്‍ തുടങ്ങി. നോട്ടുകൾ അതിലേക്ക് കൊരുത്തുവെക്കാൻ കഴിയും. വലിയ തുകകള്‍ തനിക്ക് ടിപ്പായി കിട്ടാറുണ്ടെന്നും രാജേഷ്. ചിലപ്പോള്ഡ 25,000 രൂപ വരെ ടിപ്പ് കിട്ടിയിട്ടുണ്ട്.

ചിലരെല്ലാം കരുതുന്നത് അവർക്ക് എല്ലാ സ്വാതന്ത്ര്യവും എടുക്കാൻ കഴിയുമെന്നാണെന്നും രാജേഷ് പറയുന്നു. അമിതമായ സ്വാതന്ത്ര്യമെടുക്കുന്നവർ കോടതി കയറേണ്ടി വരുമെന്നതാണ് കാര്യം.

നേപ്പാളിൽ രാജേഷിന് ഭാര്യയും 9 വയസ്സുള്ള മകനുമുണ്ട്. 15 വയസ്സുള്ളപ്പോൾ രാജേഷിന്റെ വിവാഹം കഴിഞ്ഞതാണ്. ആ സമയത്തൊന്നും ഈ കരിയറിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് രാജേഷ്. ഭാര്യക്ക് കാര്യങ്ങൾ പറഞ്ഞപ്പോൾ ബോധ്യപ്പെട്ടു. "ഒരിക്കൽ ഭാര്യ എന്റെ പ്രകടനം കാണാൻ വന്നു. അവൾ ചിരിച്ച് ചത്തു," രാജേഷ് പറയുന്നു.

കൂടുതൽ വായിക്കാം

Read: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

Next Story

Related Stories