UPDATES

ഓഫ് ബീറ്റ്

ഒരു ഡിഎന്‍എ പരിശോധന വിവാദം കൂടി; എന്താണ് ഡിഎന്‍എ ടെസ്റ്റ്?

3 തരം ഡിഎന്‍എ ടെസ്റ്റ് ഉള്ളത്.

ഡിഎന്‍എ ടെസ്റ്റ് സാധാരണയായി നടത്തുന്നത് പിതൃത്വം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് പരിശോധനകള്‍ക്കും ജീന്‍ തെറാപ്പിക്കുമെല്ലാമാണ്. പല കേസുകളും തെളിയിക്കപ്പെടുന്നത് ഇതുവഴിയാണ്. വലിയ വിവദങ്ങളും ഡിഎന്‍എ ടെസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെയുടെ മകന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ടതും ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനപ്പുറം അദ്ദേഹത്തിന് രോഹിത് തിവാരിയെ മകനായി അംഗീകരിക്കേണ്ടിവന്നതുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാതിക്രമ പരാതി വന്നതിനെതുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് എന്ന ആവശ്യം ഉയര്‍ന്നു വരുന്നു. പലരിലും ഇപ്പോളുണ്ടാകുന്ന സംശയമാണ് എന്താണ് ഡിഎന്‍എ ടെസ്റ്റ് എന്നും അത് എങ്ങനെയാണ് ചെയ്യുന്നത് എന്നും.

എന്താണ് ഡിഎന്‍എ ടെസ്റ്റ്

 ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങളില്‍ രണ്ടുപേരുടെ ഡിഎന്‍എകള്‍ എത്രത്തോളം സമാനതയുള്ളതാണെന്ന് ഒത്തുനോക്കിയാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്യുന്നത്. ഡിഎന്‍എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ ഒരാളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും. കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഒരാളുടെ അമ്മ, അച്ഛന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടാകും. ഇതിനെ ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ രക്തമാകാം, മോണയില്‍ നിന്നും പഞ്ഞി ഉപയോഗിച്ചെടുക്കുന്ന കോശങ്ങളാകാം, ശരീരകോശപാളികളുടെ ഭാഗങ്ങളാകാം, മുടിയിഴകളുമാകാം.

ഓട്ടോസോമല്‍ ഡിഎന്‍എ ടെസ്റ്റ്, മൈറ്റോകോഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അമ്മയില്‍ നിന്നും നേരിട്ടു ലഭിക്കുന്നതാണ്. അതിനാല്‍ തന്നെ മാതൃസഹജമായതും അമ്മയുടെ കുടുംബത്തിന്റെ ജീവശാസ്ത്ര വഴി കണ്ടെത്താന്‍ സഹായിക്കുന്നു. )വൈ ക്രോമസോമല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അച്ഛനും മകനും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്നതിനായുള്ളതാണ്). എന്നിങ്ങനെ 3 തരം ഡിഎന്‍എ ടെസ്റ്റാണുള്ളത്.

എന്താണ് ഡിഎന്‍എ

ആര്‍എന്‍എ വൈറസുകള്‍ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജനിതക വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിട്ടുള്ള തന്മാത്രയാണ് ഡീഓക്‌സീ റൈബോന്യൂക്ലിക്ക് ആസിഡ് എന്ന ഡിഎന്‍എ. ജീവന്റെ തന്മാത്ര എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് ഡിഎന്‍എ തന്മാത്രകളാണ് ക്രോമസോം എന്നറിയപ്പെടുന്നത്. മനുഷ്യന് 23 ജോഡി ക്രോമസോമുകളാണ് ഉണ്ടാകാറുള്ളത്.

മനുഷ്യന്റെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുത്തുന്നതും ഉപാപചയപ്രവര്‍ത്തനഘങ്ങളെ നിയന്ത്രിക്കുന്നതുമായ പ്രോട്ടീനുകള്‍ ഏതുതരത്തിലുള്ളവ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഎന്‍എയാണ്. 1868 ലാണ് ഡിഎന്‍എയുടെ കണ്ടുപിടിക്കുന്നത്. ഇത് ജീവശാസ്ത്ര രംഗത്തെ നാഴികകല്ലായിരുന്നു.

Read More : ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍