TopTop

അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് മാറ്റും; അടിയന്തര ആവശ്യമുണ്ടെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും

അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് മാറ്റും; അടിയന്തര ആവശ്യമുണ്ടെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും
'ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ്' (GGR)പായ്‌വഞ്ചി പ്രയാണത്തിനിടെ അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ വിദഗ്ധ ചികില്‍സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റും. നിലവില്‍ ആംസ്റ്റര്‍ഡാം എന്ന ചെറു ദ്വീപിലുള്ള അഭിലാഷിനെ അടിയന്തര വൈദ്യ സഹായം ആവിശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര എത്താന്‍ കാത്തുനില്‍ക്കാതെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകുമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഭിലാഷിനെ ഓസ്‌ട്രേലിയയിലേക്കോ മൗറീഷ്യസിലേക്കോ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

28-ാം തീയതി വെള്ളിയാഴ്ചയായിരിക്കും സത്പുര എത്തുക. വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ നാവികസേനയുടെ എച്ച്.എം.എ.എസ്. ബലാററ്റ് കപ്പലും എത്തും. മൗറീഷ്യസിലേക്കാണോ ഓസ്‌ട്രേലിയയിലേക്കാണോ സത്പുര എത്തേണ്ടത് എന്നത് തീരുമാനിക്കേണ്ടതുണ്ട്. അഭിലാഷിന് മൗറീഷ്യസിലേക്ക് മാറ്റുമെന്നും അവിട് നിന്ന് ഇന്ത്യയിലെത്തിക്കുമെന്നുമായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. ആംസ്റ്റര്‍ഡാമില്‍ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഇന്ത്യന്‍ നേവിയുടെ അടുത്ത തീരുമാനങ്ങള്‍.


അഭിലാഷിന്റെ ആരോഗ്യം തീരെ മോശമല്ലന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സറെയില്‍ നടുവിന് പരുക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളവും ഭക്ഷണവും കഴിച്ചുതുടങ്ങിയ അഭിലാഷിന് വേദന സംഹാരികളും നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ നേവിയുടെ സ്‌പോക്കേഴ്‌സ് പേഴ്‌സണ്‍ ക്യാപ്റ്റന്‍ ഡി കെ ഷമ്മ വി എസ് എം അറിയിക്കുന്നത്. അഭിലാഷിനെ രക്ഷപ്പെടുത്തിയ ഒസിരിസ് കപ്പലില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സകള്‍ക്ക് പരിമിത സൗകര്യങ്ങളെയുള്ളൂ.

ഇന്നലെ (26-09-2018) ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെയാണ് അഭിലാഷ് ടോമിയെ വഹിച്ചുകൊണ്ടുള്ള ഓസിരീസ് കപ്പല്‍ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിയത്. ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരീസ് ആംസ്റ്റര്‍ഡാം ദ്വീപിന്റെ പുറംകടലില്‍ നങ്കൂരമിട്ടതിന് ശേഷം ചെറുബോട്ടിലൂടെയാണ് അഭിലാഷ് ടോമിയെ കരയ്‌ക്കെത്തിച്ചത്. അഭിലാഷിനെപോലെ അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഓസിരസ് രക്ഷിച്ച് ഇവിടെ എത്തിച്ചുണ്ട്.

https://www.azhimukham.com/offbeat-detailed-rescue-story-abhilash-tomy/

അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തനതിന് നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയന്‍ ഓഫീസറായ ഫില്‍ ഗാഡെന്‍ അറിയിച്ചത്. ചലിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു 'തുരീയ'-ല്‍ അഭിലാഷ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റിലും തിരമാലയിലും 'തുരീയ' എന്ന പായ്വഞ്ചിയുടെ പായ്മരം തകര്‍ന്ന് അഭിലാഷിന്റെ മുതുകില്‍വീഴുകയായിരുന്നു. നടുവിന് പരുക്കുള്ളതിനാല്‍ സ്‌ട്രെച്ചറില്‍ ചെറുബോട്ടിലേക്ക് മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കഴിഞ്ഞ 21-ാം തീയതിയാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3200 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് അഭിലാഷിന്റെ 'തുരീയ' അപകടത്തില്‍പ്പെട്ടത്.ആംസ്റ്റര്‍ഡാം ദ്വീപ്

55 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ആംസ്റ്റര്‍ഡാം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപാണ്. ഫ്രഞ്ച് അധീനതയിലുള്ള ചെറുദ്വീപില്‍ പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട മുപ്പതോളം താമസക്കര്‍ മാത്രമെയുള്ളൂ. സ്പാനിഷ് സഞ്ചാരിയായ ഹുവാന്‍ സെബാസ്റ്റ്യന്‍ എല്‍കാനോയാണ് ദ്വീപിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. 1522 മാര്‍ച്ച് 18 -നാണ് ഹുവാന്‍ ദ്വീപിലെത്തിയത്. 1633 ജൂണ്‍ 17-ന് നാവികന്‍ അന്റണി വാന്‍ ഡീമെയ്ന്‍ തന്റെ കപ്പലായ ആംസ്റ്റര്‍ഡാമിന്റെ പേര് ചേര്‍ത്ത് ദ്വീപിനെ ന്യൂ ആംസ്റ്റര്‍ഡാം എന്ന് വിളിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ 


https://www.azhimukham.com/offbeat-abhilash-tomy-thuriya-and-golden-globe-race-detailed-stories/

Next Story

Related Stories