UPDATES

ട്രെന്‍ഡിങ്ങ്

പൂനെ പൊലീസ് ‘ഭീകരനാ’ക്കാന്‍ ശ്രമിക്കുന്ന ആനന്ദ് തെല്‍തുംദെ ആരാണ്?

ഞാനൊരു ഭീകരനോ കൊടുംക്രിമിനലോ ആണെന്ന മട്ടിലാണ് പൊലീസ് പെരുമാറിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അയച്ചോ, അല്ലെങ്കില്‍ എന്നെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചോ ഇവര്‍ക്ക് എന്ത്് കാര്യം വേണമെങ്കിലും അന്വേഷിക്കാമായിരുന്നു.

ഭീമ കോറിഗാവ് കലാപത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചും മാവോയിസ്റ്റ് ബന്ധം ആരോപിച്ചും അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് നടപടി രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. ഈ അഞ്ച് പേരടക്കം പല പൊതുപ്രവര്‍ത്തകരുടേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളില്‍ റെയ്ഡുകള്‍ നടത്തി. ഇതിലൊരാള്‍ ആനന്ദ് തെല്‍തുംദെയാണ്. അദ്ദേഹത്തിന്റെ ഗോവയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. പൊലീസ് പീഡനത്തിന്റെ അനുഭവം വിവരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ സീനിയര്‍ പ്രൊഫസറുമായ ആനന്ദ് തെല്‍തുംദെ.

ആനന്ദ് തെല്‍തുംദെയുടെ പ്രസ്താവന:

വളരെ വൈകിയാണ് ഫ്‌ളൈറ്റ് എത്തിയത്. രാത്രി വളരെ വൈകി എത്തിയതിന്റെ ക്ഷീണത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറും എന്റെ സഹപ്രവര്‍ത്തകനുമായ പ്രൊഫ. അജിത് പരുലേക്കറിന്റെ മിസ്ഡ് കോളുകള്‍ കണ്ടു. പൂനെ പൊലീസ് കാമ്പസിലെത്തിയിട്ടുണ്ടെന്നും അവര്‍ നിങ്ങളെ അന്വേഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മണിക്ക് ഒരു മീറ്റിംഗുണ്ടായിരുന്നു. അപ്പോഴേക്കും രാജ്യവ്യാപകമായ അറസ്റ്റുകളുടെ വാര്‍ത്തകള്‍ ചാനലുകളില്‍ വന്നുതുടങ്ങി. ഭാര്യയെ വിളിച്ചപ്പോളാണ് വിട്ടില്‍ റെയ്ഡ് നടന്ന കാര്യമറിഞ്ഞത്. പൊലീസ് ഞങ്ങളെ കുടുക്കുന്നതിനായി എന്തെങ്കിലും അവിടെ കൊണ്ടിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു അഭിഭാഷക സുഹൃത്ത് ആവശ്യപ്പെട്ടു.

പൊലീസ് സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് കാമ്പസിനകത്തെ എന്റെ വീടിന്റെ താക്കോല്‍ വാങ്ങിയത്. അതിരാവിലെ ഒരു പൊലീസ് വാനും മറ്റ് രണ്ട് പൊലീസ് വാഹനങ്ങളും കാമ്പസിലേയ്ക്ക് ഇരച്ചുകയറിയതായാണ് സുരക്ഷാജീവനക്കാര്‍ എന്നോട് പറഞ്ഞത്. അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും ലാന്‍ഡ് ലൈനുകള്‍ കട്ട് ചെയ്തു.

ഞാനൊരു ഭീകരനോ കൊടുംക്രിമിനലോ ആണെന്ന മട്ടിലാണ് പൊലീസ് പെരുമാറിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അയച്ചോ, അല്ലെങ്കില്‍ എന്നെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചോ ഇവര്‍ക്ക് എന്ത് കാര്യം വേണമെങ്കിലും അന്വേഷിക്കാമായിരുന്നു. എന്നാല്‍ ഞാനൊരു വലിയ കുറ്റകൃത്യം ചെയ്തു എന്ന മട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊതുസമൂഹത്തിന് അന്യമായതല്ല. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടക്കമുള്ള പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നിന്ന് ബിരുദം നേടിയയാളാണ് ഞാന്‍. സൈബര്‍മെറ്റിക്‌സില്‍ ഡോക്ടറേറ്റ് നേടി. കോര്‍പ്പറേറ്റ് സെക്ടറിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പെട്രോനെറ്റ് ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായിരുന്നു. 20 ഗവേഷണ പ്രബന്ധങ്ങള്‍ പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖരഗ്പൂര്‍ ഐഐടിയില്‍ അഞ്ച് വര്‍ഷത്തോളം ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിച്ചു. 2016 മുതല്‍ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡാറ്റ അനലിസ്റ്റ് പ്രോഗ്രാം തലവനായി പ്രവര്‍ത്തിക്കുന്നു. രാജ്യത്താദ്യമായി ഡാറ്റ അനലിസ്റ്റ് പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സ് തുടങ്ങി.

ഇത്തരത്തില്‍ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ നീതിപൂര്‍വമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയും കാണിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ബൗദ്ധികമായ സംഭാവനകള്‍ നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. 26 പുസ്തകങ്ങള്‍ രചിച്ചു. ഇത് ഇന്ത്യയിലേയും വിദേശത്തേയും അറിയപ്പെടുന്ന പബ്ലിഷിംഗ് ഹൗസുകള്‍ പ്രസിദ്ധീകരിച്ചു. എക്കൊണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ മാര്‍ജിന്‍ സ്പീക്ക് എന്ന സ്ഥിരം കോളം കൈകാര്യം ചെയ്യുന്നു. നൂറ് കണക്കിന് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് ഇവയെല്ലാം പരിഭാഷപ്പെടുത്തപ്പെടുന്നുമുണ്ട്. ഇതില്‍ മിക്കതും ഓണ്‍ലൈനില്‍ ലഭ്യമാണ്. രണ്ട് അതിഥിയായി യുഎസ് സര്‍വകലാശകളിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. നിരവധി അംഗീകാരങ്ങള്‍ നേടി. ഒരു മാനേജ്‌മെന്റ് വിദഗ്ധനെന്ന നിലയിലും ബുദ്ധിജീവിയെന്ന നിലയിലും രാജ്യത്ത് അറിയപ്പെടുന്നവരിലൊരാളാണ് ഞാന്‍. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിന്നീട് സജീവ പൗരാവകാശ പ്രവര്‍ത്തകനായി. കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സിന്റെ സെക്രട്ടറിയാണ്. കോര്‍ഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. അലോല്‍ ഇന്ത്യ ഫോറം ഫോര്‍ റൈറ്റ് ടു എജുക്കേഷന്‍ പ്രസീഡിയം മെമ്പറാണ്.

സാമൂഹ്യ ഉത്തരവാദിത്തമുള്ള ഒരു ബുദ്ധിജീവിയെന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിന്റെ പല നയങ്ങളേയും വിമര്‍ശിക്കാറുണ്ട്. അതും വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ മാത്രമാണ് ഉന്നയിക്കാറുള്ളത്. ഭീമ കോറിഗാവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടും എല്‍ഗാര്‍ പരിഷദുമായി ബന്ധപ്പെട്ടുമാണ് ഇപ്പോള്‍ എനിക്കെതിരെ പൊലീസിന്റെ ആരോപണങ്ങള്‍. ഭീമ കോറിഗാവിനെപ്പറ്റി ദ വയറില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. അതേത്തുടര്‍ന്ന് ദലിത് ചിന്തകര്‍ എനിക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മാവോയിസ്റ്റുകളെപ്പറ്റിയും ഞാന്‍ പുസ്തകമെഴുതിയിട്ടുണ്ട് – ആന്റി ഇംപീരിയലിസം ആന്‍ഡ് അനിഹിലേഷന്‍ ഓഫ് കാസ്റ്റ്, ഇന്‍ട്രൊഡക്ഷന്‍ ടു അംബേദ്കര്‍സ് ഇന്ത്യ ആന്‍ഡ് കമ്മ്യൂണിസം (ലെഫ്റ്റ് വേര്‍ഡ് ബുക്‌സ്), റിപ്പബ്ലിക് ഓഫ് കാസ്റ്റ് (നവയാന) എന്നീ പുസ്‌കതങ്ങളെല്ലാം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും അവരുടെ അക്രമത്തെ എതിര്‍ക്കുന്നതും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്. എല്‍ഗാര്‍ പരിഷദ് യോഗത്തില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല.

യുഎപിഎ നിയമം ജനങ്ങളെ ഭയപ്പെടുത്താനായും നിശബ്ദരാക്കാനായും ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബുദ്ധിജീവികളേയും ആക്ടിവിസ്റ്റുകളേയും ലക്ഷ്യം വയ്ക്കുന്നത്. ഞാനടക്കമുള്ള നിരപരാധികളെ ഇത്തരത്തില്‍ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ജുഡീഷ്യറി ഗൗരവത്തിലെടുക്കണം. ഞാന്‍ ഇത്തരം പെരുമാറ്റം അര്‍ഹിക്കുന്നുണ്ടോ എന്ന് ആലോചിക്കാന്‍ ഈ നാട്ടിലെ ജനങ്ങളോടും ഞാന്‍ ആവശ്യപ്പെടുന്നു.

ആനന്ദ് തെല്‍തുംദെ

അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരേയും വീട്ടുതടങ്കലില്‍ നിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവ്

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍