UPDATES

സ്ത്രീ

പ്രളയത്തിലും ഓഖിയിലും സേനയുടെ ഹെലിക്കോപ്റ്ററില്‍ ഇവര്‍ ഉണ്ടായിരുന്നു; കോടതി ഉത്തരവിന് ശേഷം അഗസ്ത്യാര്‍കൂടം കയറുന്ന ആദ്യ വനിതയെ പരിചയപ്പെടാം

സിവില്‍ സര്‍വീസ് എഴുതി ഡിഫന്‍സിലെ ഏക വനിതാ വക്താവ് എന്ന നിലയിലേക്ക് എത്തിയ ധന്യയുടെ പ്രവര്‍ത്തന മേഖല ഇപ്പോള്‍ തിരുവനന്തപുരത്താണ്.

ഹൈക്കോടതി കോടതി ഉത്തരവിന് ശേഷം അഗസ്ത്യാര്‍ കൂടത്തിലേക്ക് കയറുന്ന ആദ്യ വനിത ധന്യ സനലിന്റെ പ്രൊഫൈല്‍ ഏതു പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണ്. ഗവേഷണങ്ങള്‍ക്കും മറ്റും മുന്‍പ് പെണ്‍കുട്ടികള്‍ മുന്‍പ് അഗസ്ത്യാര്‍ മല കയറിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് ഔദ്യോഗിക പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യം എത്തുന്ന വനിതയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ധന്യ സനല്‍.

ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ പ്രതിരോധവക്താവാണ് മഞ്ചേരി സ്വദേശിയായ ധന്യ സനല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ധന്യ പ്രതിരോധ മേഖലയിലേക്ക് എത്തുന്നത്. സിവില്‍ സര്‍വീസ് എഴുതി ഡിഫന്‍സിലെ ഏക വനിതാ വക്താവ് എന്ന നിലയിലേക്ക് എത്തിയ ധന്യയുടെ പ്രവര്‍ത്തന മേഖല ഇപ്പോള്‍ തിരുവനന്തപുരത്താണ്.

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

പര്‍വ്വതാരോഹണം ഹോബിയാക്കിയ ധന്യ സിവില്‍ സര്‍വീസിലെ ട്രെയിനിങ് കാലത്ത് ട്രക്കിങ്ങില്‍ ഗോള്‍ഡ് മെഡല്‍ ജേതാവും കൂടിയാണ്. സിയാച്ചിനിലും നാഥുലാപാസിലും ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ വനങ്ങളിലും പര്‍വ്വതങ്ങളിലും ട്രക്കിങ് നടത്തിയിട്ടുള്ള ധന്യ, ചെങ്ങന്നൂര്‍ പ്രളയത്തിലും ഓഖിയിലും സേനയുടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന വനിതകൂടിയാണ്.

വാര്‍ത്ത വിനിമയ മന്ത്രാലയത്തില്‍ പ്ലബിക്കേഷന്‍ ഡിവിഷനിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ധന്യ 2017 സെപ്റ്റംബറിലായിരുന്നു പ്രതിരോധവക്താവായി ധന്യ നിയമിക്കപ്പെടുന്നത്. ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസിലെ 2012 ബാച്ചുകാരിയാണ് ധന്യ.

അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കുമോ? 100 സ്ത്രീകള്‍ പ്രവേശിക്കും, നേരിടുമെന്ന് ആദിവാസി സംഘടനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍