TopTop
Begin typing your search above and press return to search.

ജനാധിപത്യത്തിന് ദയാമരണം വിധിക്കുന്ന കാലം

ജനാധിപത്യത്തിന് ദയാമരണം വിധിക്കുന്ന കാലം
ധനിക വര്‍ഗത്തിനുള്ള വിശേഷാധികാരങ്ങളും ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്കുള്ളതിനേക്കാള്‍ കൂടുതലായിരിക്കുന്ന ഒരു ജനാധിപത്യ സംവിധാനം എപ്പോഴാണ് ധനാധിപത്യത്തിലേക്ക് വഴിമാറി തുടങ്ങുന്നത്? അതിന്റെ ഉത്തരം, അത്തരത്തിലുള്ള ചരിത്ര സംഭവങ്ങളൊന്നും നമ്മള്‍ അറിയണമെന്നു തന്നെയില്ല. കാരണം അത് സംഭവിക്കുന്നത് ചെറിയ സംഭവങ്ങളായിട്ടായിരിക്കും. ചെറിയ തീരുമാനങ്ങളെന്ന് തോന്നുന്നവയില്‍ കൂടിയായിരിക്കും. നിരുപദ്രവകരമെന്ന് തോന്നുന്ന സര്‍ക്കാര്‍ ഉത്തരവുകളില്‍ കൂടിയായിരിക്കും. വിശേഷവിധിയായ ഒരു നിയമപരിഷ്‌കാരം വഴിയായിരിക്കും.

അത്തരത്തില്‍ വിവിധ മാര്‍ഗങ്ങളിലുടെ നമ്മുടെ ജനാധിപത്യം പതിയെ ധനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ നമ്മുടെ പൊതുസമൂഹമോ, എന്തിന് കോടതി അടക്കമുള്ള നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളോ പോലും അതിനെ കാര്യമായി കണക്കാക്കിയിട്ടില്ല എന്നു കാണാം. കാരണം, ഏതെങ്കിലും വിധത്തില്‍, മിക്കപ്പോഴും അടിത്തട്ടു മുതല്‍ അവരൊക്കെ അതില്‍ ഏറിയും കുറഞ്ഞും പങ്കുവഹിക്കുന്നവരാണെന്ന് കാണാം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ രണ്ടുത്തരവുകള്‍ അത്തരത്തിലുള്ളതായിരുന്നു. ഒരു ധനാധിപത്യ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തെ കൃത്യമായി കാണിച്ചു തരുന്ന അപായ സൂചനകള്‍.
ഈയാഴ്ചയാണ് സുപ്രീം കോടതി, ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ വിധി വരുന്നതു വരെ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന വിധി പറയുന്നത്. എന്നാല്‍ സാമൂഹിക ഉന്നമന പദ്ധതികള്‍, സബ്‌സിഡികള്‍ തുടങ്ങിയവയൊക്കെ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നും നമ്മുടെ പരമോന്നത കോടതി വ്യക്തമാക്കുകയുണ്ടായി.

http://www.azhimukham.com/india-reforms-long-overdue-to-indian-democracy/

അതായത്, ആ ഇടക്കാല വിധിയുടെ സത്ത എന്താണ്? ഒരു പ്രത്യേക ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക്, സമ്പന്നരും പിടിപാടുള്ളവരുമായ ഒരു വിഭാഗത്തിന്- അതായത് മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഒക്കെയുള്ളവര്‍- ആധാര്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിലനില്‍പ്പിനായി പൊരുതേണ്ടി വരുന്ന മറ്റൊരു വര്‍ഗത്തിന്, സബ്‌സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നവര്‍, സര്‍ക്കാരിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയടക്കമുള്ളവയുടെ ആനുകുല്യങ്ങള്‍ ലഭിക്കുന്നവര്‍, അവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ് എന്നാണ് അതിനര്‍ത്ഥം.

ഒരുവിധത്തില്‍ നോക്കിയാല്‍, ഈ ആധാര്‍ പദ്ധതി തന്നെ നമ്മുടെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. താഴെത്തട്ടിലുള്ള വലിയൊരു വിഭാഗത്തിന് ഈ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് 12 നമ്പറുകളുള്ള ഒരു കാര്‍ഡ് അന്തിമമായി തീരുമാനിക്കും എന്ന ഫ്രാങ്കെന്‍സ്റ്റീന്‍ വ്യവസ്ഥയിലേക്ക് ഇന്ത്യന്‍ പ്രമാണി വര്‍ഗം യാതൊരു ഉത്കണ്ഠകളുമില്ലാതെ കാര്യങ്ങള്‍ എത്തിക്കുന്നത് എന്നതാണ് ഈ പദ്ധതി കാണിച്ചു തരുന്നത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ റേഷനും ചികിത്സയുമൊക്കെ നിഷേധിക്കപ്പെടുന്ന, ചിലരുടെയൊക്കെ മരണത്തിനു പോലും കാരണമാകുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത, ഏറ്റവും മേശമായി രുപകല്‍പ്പന ചെയ്തിട്ടുള്ള ആ 12 അക്കങ്ങള്‍ നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനത്തിന്റെ ജീവിക്കാനുള്ള അര്‍ഹതയെയാണ് പലപ്പോഴും ചോദ്യം ചെയ്യുന്നത്.

http://www.azhimukham.com/amit-shah-manipulator-up-election-modi-democracy-visakh/

നന്ദന്‍ നീലേക്കനിയും സംഘവും ആധാറിന് രൂപം നല്‍കുന്ന സമയത്ത് ഇന്‍ഫോസിസ് മാതൃകയിലുള്ള ഐടി വിജയത്തിന്റെ ഉന്മാദത്തിലായിരുന്നു ഇന്ത്യന്‍ പ്രമാണിവര്‍ഗം. ആധാര്‍ ഒരു നിര്‍ബന്ധിത പരിപാടി അല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നവുമുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആധാറിന് രൂപം നല്‍കുന്ന സമയത്ത് നീലേക്കനിയും സംഘവും പറഞ്ഞിരുന്നത് സബ്‌സിഡി വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും എന്നായിരുന്നു. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ പരിരക്ഷ പോലുള്ള മേഖലകളില്‍ നിലനില്‍ക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയിലായിരുന്നു ഇത് രൂപം കൊണ്ടതും. അപ്പോള്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകളില്‍ നിന്ന് അരി വാങ്ങുന്നവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കും മാത്രമുള്ള ഒരു പദ്ധതിയെങ്ങനെയാണ് പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടുന്ന ഈ പ്രമാണി വര്‍ഗത്തെ ബാധിക്കുക? അവര്‍ക്ക് ഉത്കണ്ഠാകുലരാകേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.

http://www.azhimukham.com/india-institutions-equilibrium-weakens-democracy-under-modi-govt/

അതുപോലെ തന്നെയാണ് ദയാമരണം ഉപാധികളോടെ അംഗീകരിച്ച സുപ്രീം കോടതിയുടെ മറ്റൊരു വിധിയും. കാരണം, ദയാമരണം എന്ന വിഷയം പ്രശ്‌നമാവുക പലപ്പോഴും ഇവിടുത്തെ സമ്പന്ന വര്‍ഗത്തിനാണ്. പാവപ്പെട്ടവര്‍ക്കല്ല.

എപ്പോഴാണ് ഒരു മനുഷ്യനെ ദയാമരണത്തിന് വിധേയാമാക്കാം എന്നു തീരുമാനിക്കുക? ജീവന്‍രക്ഷാ ഉപകരണങ്ങള്‍, അല്ലെങ്കില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അവസ്ഥയില്‍ ഏതെങ്കിലും രോഗത്തിന്റെ അങ്ങേയറ്റത്തെത്തുന്ന അവസ്ഥയില്‍ ഒക്കെയായിരിക്കും അത് സംഭവിക്കുക.

http://www.azhimukham.com/offbeat-a-journalist-writes-her-experience-how-adanis-india-rejected-visa/

നമ്മുടെ രാജ്യത്തെ എത്ര സര്‍ക്കാര്‍ ആശുപത്രികളില്‍, ദാരിദ്ര്യം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമ പ്രദേശങ്ങളിലുള്ള എത്ര ആശുപത്രികളില്‍ നിങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ വെന്റിലേറ്ററില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്? നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എന്നെങ്കിലും അത്തരം സഹായം ലഭ്യമായിട്ടുണ്ടോ? ഈ മേഖലയിലെ പരിചയ സമ്പന്നരായ വിദഗ്ധര്‍ പറയുന്നത്, പാവപ്പെട്ടവരുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാവുക അവരെ 'ബ്രെയിന്‍ ഡെഡ്' എന്നു പ്രഖ്യാപിക്കുക എന്നതാണ്. അവരുടെ അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാവുകയും ചെയ്യും.

നമ്മുടെ ജനാധിപത്യം പാകപ്പെടണമെങ്കില്‍ കോടതികള്‍ ചെയ്യേണ്ടത് ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള വിധിന്യായങ്ങള്‍ ഇനിയും വിശകലനം ചെയ്യുകയാണ് വേണ്ടത്, ഭരണഘടനാ തത്വങ്ങള്‍ ഒരു വിധത്തിലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും. സമ്പന്ന വര്‍ഗവും അവരുടെ കള്ളപ്പണവും നിറഞ്ഞ നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റത്തെ ശുദ്ധീകരിച്ചെടുക്കാനാണ് കോടതികള്‍ ശ്രമിക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ നമ്മുടെ പാവപ്പെട്ടവര്‍ക്ക് അന്തസോടെ ഇവിടെ ജീവിക്കാന്‍ സാധിക്കും. ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ദയാമരണം ഏറ്റുവാങ്ങാന്‍ പ്രത്യേക നിയമനിര്‍മാണമോ ഉത്തരവുകളോ ആവശ്യമില്ല. അല്ലാതെ തന്നെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും അല്ലാത്തതുമായ ക്രൂരതകള്‍ ചെറുപ്രായത്തില്‍ തന്നെ അവരുടെ ജീവനെടുക്കുന്നുണ്ട്. അതാരും അറിയുന്നുമില്ല, കണക്കിലെടുക്കാറുമില്ല എന്നു മാത്രം.

http://www.azhimukham.com/edit-india-needs-to-keep-walking-like-farmers/

Next Story

Related Stories