TopTop
Begin typing your search above and press return to search.

ദളിതരെ ആത്മീയ ഫാസിസത്തിലേക്ക് എത്തിക്കരുത്: സണ്ണി എം. കപിക്കാടിനോട് കെ.കെ ബാബുരാജ്

ദളിതരെ ആത്മീയ ഫാസിസത്തിലേക്ക് എത്തിക്കരുത്: സണ്ണി എം. കപിക്കാടിനോട് കെ.കെ ബാബുരാജ്
[കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ കേരളമാണ് മുഖ്യസ്ഥാനത്ത്. ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും കഴിഞ്ഞ ദിവസം പരസ്യ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണവും മറ്റൊരാള്‍ തീരുമാനിക്കുന്നത് ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബീഫ് ഫെസ്റ്റും കേരളത്തില്‍ നടന്നു. എന്നാല്‍ വിഷയം തീന്‍മേശയില്‍ ഒതുക്കേണ്ടതല്ലെന്നും അങ്ങനെ തോന്നുന്നത് കൊണ്ടാണ് ബീഫ് ഫെസ്റ്റ് പോലുള്ളവ നടത്തുന്നതെന്നും അതിന്റെ കാരണം ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണെന്നും ആയിരുന്നു പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ
സണ്ണി എം കപിക്കാട്
പ്രതികരിച്ചത്. കപിക്കാടിന്റെ ‘ഇതൊരു തീന്‍മേശ പ്രശ്നമല്ല, ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണ് അങ്ങനെയാക്കുന്നത്’ എന്ന അഴിമുഖത്തിലെ ലേഖനത്തോട് പ്രതികരിച്ചു കൊണ്ട്  എഴുത്തുകാരിയും ഭാഷാശാസ്ത്ര വിദഗ്ദ്ധയുമായ മായ ലീലയും (ഇതൊരു തീന്മേശ പ്രശ്നം കൂടിയാണ്; സണ്ണി എം കപീക്കാടിന് ഒരു മറുപടി
ദളിത്‌ എഴുത്തുകാരനും സംഗീതജ്ഞനുമായ അജിത്‌ കുമാര്‍ എ.എസും (ഗോരാഷ്ട്രീയം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിര്; സണ്ണി എം കപീക്കാടിന് അജിത് കുമാര്‍ എ.എസിന്റെ മറുപടി
പ്രതികരിച്ചിരുന്നു. ഇവര്‍ക്കെല്ലാം സണ്ണി എം കപീക്കാട് മറുപടിയും നല്‍കി (ഹിന്ദുത്വം നിര്‍മിക്കുന്ന ഹിന്ദു-മുസ്ലീം അജണ്ടയ്ക്ക് പുറത്താണ് കാര്യങ്ങള്‍- സണ്ണി എം കപിക്കാടിന്റെ മറുപടി).  അതേസമയം സണ്ണി എം കപിക്കാടിന്റെ ലേഖനത്തോടുള്ള തന്റെ വിയോജിപ്പുകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്‌.

'ഒന്നിപ്പ്‌' മാസികയുടെ മുൻകൈയിലാണ് 'ഇടതുപക്ഷം ഇല്ലാത്ത കാലം' എന്ന കെ.കെ കൊച്ചിന്റെ പുസ്തകം റിലീസ് ചെയ്തത്. മറുപടി പ്രസംഗത്തിൽ അദ്ദേഹം സണ്ണി എം. കപിക്കാടിനെ പോലുള്ളവരുടെ നിലപാടുകളിലെ/എഴുത്തുകളിലെ ജാതീയ സങ്കുചിതത്വത്തെയും പിന്തിരിപ്പൻ സ്വഭാവത്തെയും തിരിച്ചറിഞ്ഞതിന്റെ ഫലവും കൂടിയാണ് തന്റെ സാംസ്‌കാരിക വിമർശനങ്ങൾ എന്ന് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആത്മകഥയിലും ഈ കാര്യം എഴുതിയിട്ടുണ്ട്.

ഇന്ന് വ്യത്യസ്തതകൾ തുടച്ചുമാറ്റപ്പെടുന്നതിനെയും വൈവിധ്യങ്ങൾ നിശബ്ദമാക്കപ്പെടുന്നതിനേയും പറ്റി ഉയരുന്ന ഉത്കണ്ഠകൾ ഒറ്റ ഏജൻസിയുടെ പ്രാമാണികത ഉറപ്പിക്കാൻ വേണ്ടി ആണെന്ന ധാരണ അസ്ഥാനത്താണ്.എ.എസ്.എയുടെ കലർപ്പിനെയും ഉന പ്രക്ഷോഭണത്തിലെ സാമൂഹിക വിപ്ലവപരതയേയും ഭീം ആർമിയുടെ പ്രതിരോധത്തെയും ഒറ്റ ചരടിൽ കോർക്കുന്ന ഫാൾസിഫിക്കേഷൻ ആണ് സണ്ണി.എം കപിക്കാടിന്റെ 'അഴിമുഖം' ലേഖനത്തിലും അതിനോടുണ്ടായ വിമർശനങ്ങൾക്ക് നൽകിയ മറുപടിയിലും ഉള്ളത്. അദ്ദേഹം ഊന്നുന്നത് അനുഭവ വാദത്തിലും കേവല പ്രതിരോധത്തിലുമാണെന്നത് സ്വയം വ്യക്തമാണ്. ജാതീയ സങ്കുചിതവാദത്തിന്റെ അടിത്തറയാണിവ. ആത്‌മീയ ഫാസിസത്തിലേക്കായിരിക്കും ഇവ ദളിതരെ എത്തിക്കുക.

വെള്ളാപ്പള്ളി നടേശൻ മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും വിരോധവും, ഈഴവരല്ലാത്ത പിന്നാക്കക്കാരോടും ദളിതരോടും അകൽച്ചയും കാണിക്കുന്നത്, സമുദായത്തിലുള്ള സ്വാധീനം, പണം, സംഘടന മുതലായവ ഉൾക്കൊള്ളുന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് താന്‍  എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. മേല്പറഞ്ഞവ ഒന്നും ഇല്ലെങ്കിലും, സണ്ണി എം. കപിക്കാടിനു വെള്ളാപ്പള്ളിയുടെ മനോഘടന ഉണ്ടാവുന്നതിനു കാരണം, ജാതീയ മൗഢ്യത്തിന്റെ സാമ്രാജ്യാധികാരിയാണ് അദ്ദേഹം എന്നതിനാലാണ്. അദ്ദേഹത്തിന് പുതിയതായി പറ്റിയ ഒരു കുഴപ്പമാണ് ഇതെന്ന വാദത്തോട് വിയോജിക്കുന്നു. ജാതിവിരുദ്ധരായ മറ്റു ദളിത് ബുദ്ധിജീവികളുടെ ഒപ്പം നടന്നിരുന്നപ്പോൾ കാര്യങ്ങൾ വ്യക്തമായിരുന്നില്ല എന്ന് മാത്രം.

https://www.facebook.com/kk.b.raj.1/posts/1442737162439562

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories