TopTop

അഴിച്ചിട്ട മുടിത്തുമ്പിലൂടെ ആണത്രേ ആസക്തി കയറി വരുന്നത്!

അഴിച്ചിട്ട മുടിത്തുമ്പിലൂടെ ആണത്രേ ആസക്തി കയറി വരുന്നത്!
സ്ത്രീകള്‍ക്ക് രജോഗുണം കൂടുതലായതിനാല്‍ അവര്‍ മുടിയഴിച്ചിട്ട് നടക്കരുതെന്നാണ് ഹിന്ദു രാഷ്ട്രം നിര്‍മിക്കുന്നതിനായി നിലകൊള്ളുന്ന ഹിന്ദു ജനജാഗ്രതി സമിതി പറഞ്ഞിരിക്കുന്നത്. മുടിയഴിച്ചിട്ട് നടന്നാല്‍ സ്ത്രീകള്‍ക്ക് ക്രിയാത്മകതയും ആസക്തിയും കൂടുമെന്നും ഇത് സ്ത്രീകളെ വന്യമാക്കുമെന്നും മറ്റൊരു ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സന്‍സ്തയുടെ 'വിശുദ്ധപുസ്തക'മായ ഹെയര്‍ കെയറി-ല്‍ നിന്നും ഉദ്ധരിച്ച് തങ്ങളുടെ വെബ്‌സൈറ്റില്‍ സമിതി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

അഴിച്ചിട്ട തലമുടിയിലൂടെ നെഗറ്റീവ് എനര്‍ജി സ്ത്രീകളുടെ ഉള്ളില്‍ കടക്കുമെന്നും കിടക്കുമ്പോള്‍ പോലും സ്ത്രീകള്‍ മുടി കെട്ടിവച്ച് കിടക്കണമെന്നും സമിതി ഉപദേശിക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് രജോഗുണം കുറവായതിനാല്‍ അവര്‍ വൈകാരികമായി പെരുമാറില്ലെന്നും അതുകൊണ്ട് അവര്‍ക്ക് മുടി വെട്ടിയാലും കുഴപ്പമുണ്ടാകില്ലെന്നും തുടര്‍ന്ന് പറയുന്നുണ്ട്.

ഹിന്ദു ഹിന്ദു ജനജാഗ്രതി സമിതിയുടെ നിലപാടിനോട് രൂക്ഷമായ പരിഹാസവും എതിര്‍പ്പുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അഴിമുഖം കുറച്ചു സ്ത്രീകളുടെ പ്രതികരണം തേടുന്നു. ഒപ്പം, അഴിച്ചിട്ട മുടി പ്രദര്‍ശിപ്പിച്ചു കൊണ്ടു തന്നെ അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു.

മായ ലീല
എനിക്കെന്ത് ഗുണം വേണമെന്ന് ഞാന്‍ തീരുമാനിച്ചോളാം. എന്‍റെ തല, എന്‍റെ മുടി, എന്‍റെ ഗുണം - ഇതിനു നിങ്ങക്കെന്തര് ഹിന്ദു ജാഗരണ്‍ സമിതിയേ?

രേഖ രാജ്
മുടി അഴിച്ചിട്ടാൽ മിനിട്ടുകൾക്കകം അത് അഴിഞ്ഞാടി യാതൊരു വിധ നിയന്ത്രണത്തിനും വിധേയമാകാതെ ഒരു സായി ബാബ ലൈൻ ആകുന്നതിനാൽ മാത്രം മുടി പതിവായി അഴിച്ചിടാൻ പറ്റാത്ത യുവതിയാണ് ഞാൻ! എങ്കിലും കിട്ടുന്ന അവസരത്തിൽ മുടി അഴിച്ചിടാറുണ്ട് ഞാൻ. ഒരു രസത്തിന്. വിവരം കെട്ടവന്മാർ പറയുന്നത് കേൾക്കാൻ തൽക്കാലം മനസില്ല

ഡാ ലി
അഴിച്ചിട്ട മുടിയുടെ തുമ്പിലൂടെ ആണത്രേ ആസക്തി കയറി വരുന്നത്!

ജോളി ചിറയത്ത്
ഹിന്ദു രാഷ്ട്ര നിർമ്മിതിക്കായ് നിലകൊള്ളുന്ന ഹിന്ദു ജനജാഗ്രതിയുടെ തിട്ടൂരം - സ്ത്രീകൾ മുടി അഴിച്ചിട്ട് നടക്കരുത്. അവർക്ക് രജോഗുണം കൂടുതലായതിനാൽ ക്രിയാത്മകതയും ആസക്തികളും കൂടുമെത്രേ! പുരാണങ്ങളേയും മറ്റും ഉദ്ധരിച്ച് ശത്രുസംഹാര വേളകളില്‍ മാത്രമാണ് മുടി അഴിച്ചിടുകയത്രേ! സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ, മതേതര പൗരവകാശ ബോധത്തിൽ ജീവിക്കുന്ന ഞങ്ങൾ സ്ത്രീകൾ അവനവനും വേണ്ടിയും സഹജീവികൾക്കു വേണ്ടിയും ഒരു കാര്യം ഉറച്ചു തീരുമാനിക്കേണ്ടിയിരിക്കുന്നു; ആധുനികവും മാനവികാവബോധമുള്ളവരുമായ ഒരു സൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഇത്തരത്തിലുള്ള പിന്തിരിപ്പൻ ശക്തികളെ ചെറുത്തേ പറ്റൂ. ഇന്ന് നാം കാണുന്ന സിവിലൈസേഷൻ പോലും സ്ത്രീ ലൈംഗികതയെ, അവരുടെ ജന്മാവകാശങ്ങളെ ഒക്കെ തന്നെയും നിയന്ത്രിച്ചും അടിച്ചമർത്തിയും നിങ്ങൾ ഉണ്ടാക്കിയെടുത്ത ലോകമാണ്. ഇനിയും ഞങ്ങളുടെ ശരീരത്തെ അതിരുകളിട്ടും അധിനിവേശം നടത്തിയും, ഞങ്ങളുടെ ചിന്തകളെ, സ്വപ്നങ്ങളെ നിഷ്ക്കരുണം നുള്ളിക്കളഞ്ഞും ഒരു രാഷ്ട്രവും ഞങ്ങൾ സ്ത്രീകളുടെ അക്കൗണ്ടിൽ നിങ്ങൾ ഉണ്ടാക്കില്ല. അല്ലെങ്കിലും ഒരു ജനാധിപത്യ, മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള അനുവാദം നിങ്ങൾക്കാരാണ് നൽകിയത്? ഒരു രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന, ആധുനിക സാമൂഹ്യ വികാസത്തിന് തടസ്സം നിൽക്കുന്ന, വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്ക് കടന്നു കയറി ഒരു ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഇത്തരം ക്ഷുദ്ര ശക്തികളെ നിരോധിച്ചില്ലെങ്കിൽ ഇവർ നമ്മുടെ കാലത്തെ തന്നെ പുറകോട്ടു നടത്തും.ചിന്ത ടി.കെ
നീളം കുറഞ്ഞ മുടിയുള്ളവർ അത് അഴിച്ചിട്ടാ ഉണ്ടാകുന്ന ആസക്തിയുടെ അളവ് കുറവായിരിക്കും അല്ലേ!


ആഗ്നേയ ഫെമിന
ഉറക്കെയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടു തന്നെ ആണ് പത്തുവർഷം മുൻപ് ദുപ്പട്ട നീക്കിയതും സ്ഥിരമായി മുടി അഴിച്ചിട്ട് നടക്കാൻ തുടങ്ങിയതും. അടക്കവും ഒതുക്കവും ഉള്ളവൾ എന്ന ചീത്തപ്പേരു മാറിക്കിട്ടിയതുകൊണ്ട് നാളിതുവരെ പോസിറ്റിവിറ്റിയേ തോന്നിയിട്ടുള്ളൂ.


അനില ബാലകൃഷ്ണന്‍
മുടി അഴിച്ചിടുന്നത് ഹിന്ദു ജനജാഗ്രതിയുടെ മാത്രമായ ഒരു പ്രശ്നമല്ല, വഴിയിലൂടെ പോകുമ്പോള്‍ എതിരേ വരുന്ന തീര്‍ത്തും അപരിചിതനായ ഒരാളുടെ പോലും പ്രശ്നമാണ്. റെയില്‍വേ സ്റ്റേഷനില്‍, ഓഫീസിനുള്ളില്‍, ആഘോഷ സ്ഥലങ്ങളില്‍ അങ്ങനെ എല്ലായിടത്തും എത്രയെത്ര പേരാണ് ദിവസവും ചോദിക്കുന്നത്, "ഈ മുടിയൊന്ന് കെട്ടി വച്ചുകൂടെ" എന്ന്! ഹിന്ദുത്വത്തിന്റെ പേരില്‍ മുടി കെട്ടി വയ്ക്കൂ എന്ന ആജ്ഞയായി അത് മാറാന്‍ എത്ര കാലമെടുക്കും എന്നേ അറിയാനുള്ളൂ. പിന്നെ, കുറെ കാശ് ചെലവാക്കി വളര്‍ത്തുന്ന മുടിയാ, അതോണ്ട് കെട്ടിവയ്ക്കാന്‍ സൌകര്യപ്പെടില്ല.

പ്രീത ജിപി
എന്റെ തലയിലെ മുടിയല്ലേ പുരുഷാ... അല്ലാതെ നിന്റെ ലിംഗത്തിനു ചുറ്റുമുള്ളതല്ലല്ലോ , ഓർത്തിത്ര വ്യാകുലപ്പെടാൻ!

രശ്മി സിആര്‍
Yeh Reshmi Sulfem... അഴിച്ചുതന്നെ ഇടും സേട്ടന്‍മാരെ

അയിഷ മുഹമ്മദ്‌
എന്റെ മുടിയിലൂടെ കാറ്റിനു മേയാം, എന്റെ പ്രിയപ്പെട്ടവരുടെ വിരലുകൾക്ക്‌ മേയാം, എന്റെ ക്ഷമയും രക്തവും ഊറ്റുന്ന പേനിനു മേയാം, മുല്ലപ്പൂവിന്റെയും മല്ലിപ്പൂവിന്റെയും ഗന്ധത്തിനു മേയാം. പക്ഷെ നിന്റെ വളിഞ്ഞ ചിന്താഗതി മേഞ്ഞാൽ അഴിച്ചിട്ട്‌ കുടഞ്ഞു കളയും; എന്നിട്ട്‌ നല്ല മണമുള്ള ഷാമ്പൂ ഇട്ട്‌ കഴുകി പറപ്പിച്ചു നടക്കും. ഒന്നു പോണം മിസ്റ്റർസ്സ്‌!വൈഖരി ആര്യാട്ട്
നല്ല താളത്തിന് ഒപ്പിച്ചു ചുവടു വയ്ക്കുമ്പോള്‍ മുടിയഴിച്ചിട്ട് ഉറഞ്ഞു നൃത്തം ചെയ്യുന്ന പെണ്‍കോമരങ്ങള്‍ ഇപ്പോഴും എന്നെ ആവേശിക്കാറുണ്ട്. ആ എന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം.

നജ്മ ജോസ്
മുടിയഴിച്ചിട്ട് അതിനെയിങ്ങനെ കാറ്റിനൊപ്പം പറക്കാന്‍ വിടുമ്പോഴുള്ള സുഖം.. എന്റെ ചേട്ടാ.. ആ ലിബറേറ്റിംഗ് ഫീലിംഗ് വല്ലതും നിങ്ങള്‍ക്കറിയുവോ!

ഷൈമ പി
ദുഷിച്ച വന്യ ഊര്‍ജങ്ങളെ, നിങ്ങളെല്ലാം വരൂ, നമ്മക്കൊന്നിച്ചഴിയാം, ആടാം...

സിനി പ്രദീപ്‌
എന്‍റെ മുടിയിഴകളെ ഞാന്‍ സ്വതന്ത്രമാക്കി വിടുമ്പോള്‍ ആസക്തി വര്‍ദ്ധിക്കുമെങ്കില്‍, അതു ഞാന്‍ ആസ്വദിച്ചോളാം..


അനശ്വര കൊരട്ടിസ്വരൂപം
ആർത്തവം  ആവുമ്പൊ എന്തോ മാന്ത്രികോർജ്ജം  ഉണ്ടാവുംന്ന് പറഞ്ഞതു തന്നെ സഹിക്കാൻ വയ്യ. ദാ, ഇപ്പ അഴിച്ചിട്ട മുടീലും ഉണ്ടത്രേ ന്തോ രജോഗുണോ തമോ ഗുണോ. എന്തരോ എന്തോ... അങ്ങനെ ഇപ്പ ആകർഷിക്ക്യാണെങ്കീ ആകർഷിക്കട്ടെന്നേ നിങ്ങക്കെന്നാ ബ്രോ...
ഹസ്ന ഷാഹിത
ഒതുക്കമില്ലായ്മകളെയെല്ലാം പാട്രിയാര്‍ക്കിക്ക് പേടിയാണ്. അത് കൊണ്ട് മുടി പറന്നാലും കാലു പൊന്തിയാലും മുലയിളകിയാലും കെട്ടി വെയ്ക്കെന്ന് അവര്‍ ഒച്ചയിട്ടു കൊണ്ടേയിരിക്കും.അപര്‍ണ പ്രശാന്തി
കുലീന ആശങ്കകളുടെ പരിധിയിലേക്ക് അഴിച്ചിട്ട പെൺമുടിയും വന്നെന്നറിഞ്ഞു. തലയിൽ വളരുന്ന രോമത്തിന് അടക്കവും ഒതുക്കവും പഠിപ്പിക്കേണ്ടി വരുന്ന ഒരു നാടിനോട് പേടിയും സഹതാപവും ഉണ്ട്. നല്ല പെൺകുട്ടികൾക്ക്, കെട്ടിയിട്ട് സംരക്ഷിക്കേണ്ട വളരെ വിലപ്പെട്ട വസ്തുവായി മുടി വരെ മാറി. രജോഗുണവും സംസ്കാരവും വന്ന് കൊഞ്ഞനം കുത്തി പേടിപ്പിക്കുമ്പോൾ നല്ല ആത്മവിശ്വാസത്തോടെ തന്നെ പറയട്ടേ, മുടി കെട്ടി വക്കാൻ മനസില്ല....

ദിവ്യ അല്‍മിത്ര
സ്വന്തം ശരീരത്തിന്റെ ഭാഗമായ മുടിയിൽ പോലും തീരുമാനം എടുക്കാൻ ഇടമില്ലാത്ത ഒരു പിതൃ മേധാവിത്ത സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം വന്നു എന്ന പ്രചാരം പോലും രൂപാന്തരണം സംഭവിച്ച പിതൃമേധാവിത്തത്തെയാണ് കാണിക്കുന്നത്; സത്രീകളുടെ നിലയിൽ വന്ന അധ:പതനത്തേയും. സ്വന്തം ശരീരത്തിനു മേൽ അവകാശം ഓരോ വ്യക്തിയ്ക്കുമാണ്. കാലാകാലങ്ങളായുള ശരീരാധിഷ്ടിതമായ അടിച്ചമർത്തലുകളോട് സന്ധിയില്ലാതെ മുടിയഴിച്ചിട്ടം മൊട്ടയടിച്ചും ഒക്കെ പ്രതികരിക്കണം.രാജലക്ഷ്മി ലളിതാംബിക
എന്റെ തലമുടി നിങ്ങളെയൊക്കെ പിടിച്ചു കടിച്ചോ? എന്റെ സ്വന്തം തല, എന്റെ സ്വന്തം മുടി, എന്റെ സ്വാതന്ത്ര്യം... നിങ്ങക്കെന്താ പ്രശ്നം?

അഭിരാമി സുമം
പെണ്ണുങ്ങള് മുടിയഴിച്ചിട്ട് ചെന്നാലെന്താ നിങ്ങള്‍ടെ ദൈവങ്ങള് ആവിയായി പോകുവോ? കുറെ കാലമായി കേള്‍ക്കുന്നു...

നീതു സജി (സിനിമാട്ടോഗ്രാഫര്‍)
Next Story

Related Stories