UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമയില്‍ ചാവേറുകള്‍ കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ‘ഐഇഡി’ എന്തുകൊണ്ട് ‘റോഡ്‌സൈഡ് ബോംബ്’ എന്നറിയപ്പെടുന്നു?

ഇറാഖില്‍ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ 66 ശതമാനവും ഐഇഡി സ്‌ഫോടനങ്ങളിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സൈികരാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ ഗുന്ദിബാഗിലെ കമാന്‍ഡോയായ ആദില്‍ അഹമ്മദ് ഡര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

350 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി മഹീന്ദ്ര സ്‌കോര്‍പ്പിയോ സൈനിക വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു ആദില്‍. ഇന്നലെ വൈകിട്ട് 3.15ന് ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ അവന്തിപോരയില്‍വച്ചായിരുന്നു ആക്രമണം നടന്നത്. റോഡ്‌സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ആക്രമണത്തിന് ചാവേര്‍ ഉപയോഗിച്ചത്.

തത്ക്ഷണം തയ്യാറാക്കപ്പെടാന്‍ പറ്റുന്ന സ്ഫോടക ഉപകരണമാണ് ഐഇഡി. ആര്‍മി ഉപയോഗിക്കുന്ന തരം ആര്‍ട്ടിലറി ഷെല്ലുകളിലോ മറ്റുതരം ബോംബുകളിലോ സ്‌ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചാണ് ഭീകരര്‍ ബോംബ് തയ്യാറാക്കുന്നത്. വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തില്‍ ഡിറ്റണേറ്റര്‍ പ്രവര്‍ത്തിച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കും.

Read: ചാവേര്‍ എത്തിയത് മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ 350 കിലോഗ്രാം സ്ഫോടക വസ്തുവുമായി; എന്താണ് അവന്തിപോരയില്‍ സംഭവിച്ചത്?-10 കാര്യങ്ങള്‍

ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനത്തിനുള്ളില്‍ വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ കൂടി ശേഖരിച്ചുവയ്ക്കുന്നതോടെ സ്‌ഫോടനത്തിന്റെ ആഘാതശേഷി കൂടുതല്‍ ഭീകരമാകും. തീവ്രവാദികളും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത്. കമാന്‍ഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്.

മദ്ധ്യ കിഴക്കന്‍ ഏഷ്യയിലെ ഭീകരരാണ് പ്രധാനമായും ഐഇഡി ആക്രമണങ്ങള്‍ നടത്തിയരിക്കുന്നത്. ഇറാഖില്‍ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ 66 ശതമാനവും ഐഇഡി സ്‌ഫോടനങ്ങളിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ സുന്നി, ഷിയാ സംഘര്‍ഷത്തിലും രണ്ടാം ഇറാഖ് യുദ്ധത്തിലും ആക്രമണത്തിന് കൂടുതലും ഉപയോഗിക്കപ്പെട്ടത് ഐഇഡികളായിരുന്നു.

Read: പുല്‍വാമ ഭീകരാക്രമണം: രണ്ട് ദിവസം മുമ്പ് ജയ്ഷ് വീഡിയോ വന്നിരുന്നു, സംഭവിച്ചത് ഗുരുതര വീഴ്ച

തമിഴ് പുലികള്‍ ശ്രീലങ്കന്‍ സൈന്യത്തിന് നേരെ വ്യാപകമായി ഐഇഡികള്‍ ഉപയോഗിച്ചിരുന്നു. വാഹനങ്ങള്‍ ഉപയോഗിച്ചും റോഡരികിലും ആക്രമണം നടത്താന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഐഇഡിയെ റോഡ്‌സൈഡ് ബോംബ് എന്ന് വിളിക്കുന്നത്.

ഇന്ത്യയില്‍ മുമ്പ് നടന്ന ഭീകരാക്രമങ്ങളില്‍ ഐഇഡി അധികം ഉപയോഗിച്ചിട്ടില്ല. പുല്‍വാമയിലെ ആക്രമണത്തിന്റെ വിശദമായ തെളിവുകള്‍ ശേഖരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഫോറന്‍സിക് വിദ്ഗദ്ധര്‍ ഉള്‍പ്പടെയുള്ള പ്രത്യേക സംഘം പുല്‍വാമയിലേക്ക് തിരിച്ചിട്ടുണ്ട്.

Read: ‘ഈ വീഡിയോ എപ്പോള്‍ പുറത്തുവരുന്നോ അന്ന് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കും’; കശ്മീര്‍ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ഭീകര സംഘടനയിലെ പുതുമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍