ഓഫ് ബീറ്റ്

ചൈനക്കാരുടെ സ്വന്തം സെക്സ് ‘ടീച്ചര്‍ സോള’ വിവാഹിതയാകുന്നു

ജാപ്പനീസ് പോണ്‍ രാജകുമാരി എന്നറിയപ്പെടുന്ന സോറയെ ട്വിറ്ററിനോട് സാമ്യമുള്ള ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ Weibo യില്‍ 18 ദശലക്ഷം ആളുകളാണ് പിന്തുടരുന്നത്

നീലചിത്ര വ്യവസായത്തിന് നിരോധനമുള്ള രാജ്യമാണ് ചൈനയെങ്കിലും ചൈനീസ് ജനതയുടെ നല്ലൊരു ഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പിന്തുടരുന്ന വ്യക്തി ഒരു നീല ചിത്ര നായികയാണ്. സോറ ഓയി. ചൈനയില്‍ ലക്ഷക്കണക്കിന് ആരാധകരാണ് സോറാ ഓയ്ക്കുള്ളത്. ”ജാപ്പനീസ് പോണ്‍ രാജകുമാരി”യെന്ന് അറിയപ്പെടുന്ന സോറയുടെ Weibo ഫോളോവേഴ്‌സിന്റെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ട്വിറ്ററിനോട് സാമ്യമുള്ള ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ Weibo യില്‍ 18 ദശലക്ഷം ആളുകളാണ് സോറയെ പിന്തുടരുന്നത്! ഒരു തലമുറക്ക് തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കിയ ആളായി ചൈനീസ് ജനത അവരെ അംഗീകരിക്കുന്നുണ്ട്.

നീലാകാശം എന്നാണ് ജപ്പാനീസ് ഭാഷയില്‍ സോറ ഓയി എന്ന വാക്കിന് അര്‍ത്ഥം. ഭക്ഷണശാലയിലെ ജീവനക്കാരിയായും പ്രീ-സ്‌കൂള്‍ ടീച്ചറായും മോഡലായും കരിയര്‍ തുടങ്ങി ഒടുവില്‍ നീല ചിത്ര വ്യവസായത്തിലെ വിലപിടിച്ച താരമായി മാറിയ സോറയുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയൊരു വാര്‍ത്ത അവരെ വീണ്ടും സോഷ്യല്‍ മീഡിയില്‍ താരമാക്കിയിരിക്കുകയാണ്. പോണ്‍ ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിച്ച താരം വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Weibo അക്കൗണ്ടിലൂടെ സോറ ഈ വിവരം പങ്കുവെച്ചു; ”ഞാന്‍ എപ്പോഴും വിവാഹിതയാകാന്‍ ആഗ്രഹിച്ചിരുന്നു. കുഞ്ഞുങ്ങളെനിക്ക് ജീവനാണ്. ഒരു കുടുംബം ഉണ്ടാകുക എന്നതെന്റെ സ്വപ്നമായിരുന്നു. എന്റെ ഭര്‍ത്താവ് വലിയ സുന്ദരനോ പണക്കാരനോ ഒന്നുമല്ല. പക്ഷേ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നതുള്‍പ്പെടെയുള്ള, എന്റെ അസുഖകരമായ അവസ്ഥകളൊക്കെ അദ്ദേഹം മായ്ച്ചു കളഞ്ഞു.”

ജാപ്പനീസ് സംഗീതജ്ഞനായ ഉഖ നോണ്‍ ആണ് പ്രതിശുത ഭര്‍ത്താവ്. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സോറ തൊണ്ണൂറോളം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011 ഓടെ മുഖ്യധാര സിനിമകളിലേക്കും പോപ് സംഗീതത്തിലേക്കും ചുവട് മാറ്റുകയായിരുന്നു.

ചില സനാതന ഹൈന്ദവ രതി ചിന്തകളും പോണ്‍ ബാനും

ചൈനയില്‍ അത്ഭുതകരമായ ആരാധക വൃന്ദമാണ് സോറക്കുള്ളത്. ‘ടീച്ചര്‍ സോള’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അന്നത്തെ യുവാക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ടീച്ചര്‍ സോള വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ പ്രാഥമികമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുമെന്നല്ലാതെ, ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ഈ രാജ്യത്ത് പോണ്‍ വ്യവസായത്തിന് നിരോധനമുണ്ട്.

”നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. എന്നുവച്ച് സമൂഹം അതിനെ എങ്ങനെ കാണുന്നു എന്നതില്‍ എനിക്ക് വല്ലായ്മയില്ല എന്നുമല്ല.” സോറ പറയുന്നു.

”ഒരു കുടുംബം മെനഞ്ഞെടുക്കാന്‍, നമുക്ക് പരസ്പരം എല്ലാം ഉള്‍ക്കൊള്ളേണ്ടി വരും. കഴിഞ്ഞ് പോയതും വരാനിരിക്കുന്നതും ഒക്കെ. എനിക്ക് തോന്നുന്നത് എന്റെ ഭര്‍ത്താവ്, എന്നെ അത് പോലെ സ്വീകരിക്കുന്ന അസാമാന്യ മനുഷ്യനാണെന്നാണ്”.

ടീച്ചര്‍ സോള എന്ന സോറയുടെ റോള്‍ ചൈനയിലെ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധര്‍ വിമര്‍ശന വിധേയമാക്കാറുണ്ട്. രാജ്യത്തെ ആദ്യ വനിതാ സെക്‌സോളജിസ്റ്റായ ലീ യിന്‍ഹെയുടെ അഭിപ്രായത്തില്‍ പോണോഗ്രഫിയെ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നത് തന്നെ അപകടകരമാണ്. ”പോണ്‍ ചിത്രങ്ങളില്‍ കാണുന്ന അതിശയോക്തി കലര്‍ന്ന ലൈംഗികതയെ സ്വജീവിതത്തിലേതുമായി താരതമ്യം ചെയ്യുന്നത് ചിലരെയെങ്കിലും അബദ്ധങ്ങളില്‍ ചാടിക്കാന്‍ സാധ്യതയുണ്ട്”. ബിബിസിക്ക് കൊടുത്ത അഭിമുഖത്തിലാണ് ലീ യിന്‍ഹ ആശങ്ക പ്രകടിപ്പിച്ചത്.

‘പോണ്‍ ക്വീന’ല്ല; സണ്ണി ലിയോണ്‍ എന്ന റോള്‍മോഡല്‍

പക്ഷേ ചൈനയില്‍ സോറക്കുള്ള ജനപിന്തുണയെ നിസാരമായി തള്ളിക്കളയാനാകില്ല. 2011 ഏപ്രിലില്‍ ട്വിറ്റര്‍ അക്കൗണ്ട് തുറന്നപ്പോള്‍ സോഷ്യല്‍ മീഡിയാ നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ നിരാശപ്പെട്ടിരുന്നില്ല. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ ലഭ്യമാകുന്ന Weibo യില്‍ സോറ വന്നത്. ഡേവിഡ് ബെക്കാമും ടെയ്‌ലര്‍ സ്വിഫ്റ്റും ഒക്കെ Weibo യിലെ ഫോളേവേഴ്‌സിന്റെ എണ്ണമെടുത്താല്‍ സോറയേക്കാള്‍ ബഹുദൂരം പിന്നിലാണ്.

കഴിഞ്ഞ വര്‍ഷങ്ങളായി തന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. ചൈനീസ് സംസ്‌കാരത്തില്‍ ആഴ്ന്നിറങ്ങുകയും മാന്‍ഡറിന്‍, കാലിഗ്രാഫി എന്നിവയിലൊക്കെ പ്രാവീണ്യം നേടുകയും ചെയ്തു. ആറു ലക്ഷം യുവാനിനാണ് സോറയുടെ ഒരു കാലിഗ്രാഫി വര്‍ക്ക് വിറ്റു പോയത്.

എന്തായാലും പോസ്റ്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സോറയുടെ വിവാഹ വാര്‍ത്തക്ക് വന്ന കമന്റുകളുടെ എണ്ണം ഒരു ലക്ഷത്തി എഴുപതിനായിരമാണ്! എട്ട് ലക്ഷത്തി മുപ്പതിനായിരം ലൈക്കുകളും!

കന്യാമേരിയായി മുന്‍ പോണ്‍ താരം മിയ ഖലീഫ; മലാലയെ തന്റെ പേരില്‍ വിളിച്ചവര്‍ക്ക് മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍