ന്യൂസ് അപ്ഡേറ്റ്സ്

ഫാഷിസത്തെ അതിന്റെ മടയിൽച്ചെന്ന് നേരിടുന്ന ജോയ് മാത്യു: ആര്‍എസ്എസിന്റെ ബാലഗോകുല സന്ദർശനം വിവാദമാകുന്നു

ആര്‍എസ്എസിന്റെ ബാലഗോകുലത്തില്‍ ജോയ് മാത്യുവിന് എന്ത് കാര്യമെന്നാണ് സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചോദിക്കുന്നത്.

ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സികളിലൊന്നായി അറിയപ്പെടുന്ന കുട്ടികളുടെ സംഘടന ബാലഗോകുലത്തിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ അതിഥിയായി നടന്‍ ജോയ് മാത്യു. കോഴിക്കോടാണ് സമ്മേളനം നടത്തുന്നത്. ആര്‍എസ്എസിന്റെ ബാലഗോകുലത്തില്‍ ജോയ് മാത്യുവിന് എന്ത് കാര്യമെന്നാണ് സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചോദിക്കുന്നത്.

സിപിഎം അടക്കമുള്ള മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുമ്പോളും ഇടതുപക്ഷ, മതനിരപേക്ഷ, പുരോഗമന നിലപാടുകളോട് അനുഭാവം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലാണ് ജോയ് മാത്യുവിന്റെ സോഷ്യല്‍മീഡിയ ഇടപെടല്‍. തന്റെ നക്സൽ ജീവിതകാലത്തെ ജോയ് മാത്യു വിമർശകരെ പ്രതിരോധിക്കാനായി ഉപയോഗിക്കാറുമുണ്ട്.

താരസംഘടനയായ എഎംഎംഎയുമായും ദിലീപുമായും ബന്ധപ്പെട്ട വിവാദങ്ങളിലൊഴികെ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിലും ഫേസ്ബുക്കില്‍ അഭിപ്രായം പറയുകയും നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നയാളാണ് ജോയ് മാത്യു.

കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കാണിച്ച ജാഗ്രതയില്ലായ്മയാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ജോയ് മാത്യൂ ഫാഷിസത്തെ അതിന്റെ മടയിൽ ചെന്ന് നേരിടുകയാണെന്നും വിമർശനമുയരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍