UPDATES

ട്രെന്‍ഡിങ്ങ്

ഗോരഖ്പൂരിലെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ.കഫീല്‍ ഖാന്‍ യോഗിയുടെ യുപിയില്‍ ആറു മാസമായി ജയിലില്‍; ജാമ്യമില്ല

കഫീല്‍ ഖാന് അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന്‍ കുറച്ച് ദിവസങ്ങളായി ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളുന്നു.

“സിലിണ്ടറുകള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും നിങ്ങള്‍ വലിയ ഹീറോ ആയെന്നുമാണോ വിചാരിക്കുന്നത്. ഞങ്ങള്‍ കണ്ടോളാം” – ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച ശേഷം നടത്തിയ സന്ദര്‍ശനത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡോ.കഫീല്‍ ഖാനോട് ഭീഷണിയായി ഇങ്ങനെ പറഞ്ഞത്. ഡോ.കഫീല്‍ ഖാന്‍ മുന്‍കൈ എടുത്ത് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചിരുന്നില്ലെങ്കില്‍ മരണസംഖ്യ ഇതിലും വളരെ അധികമാകുമായിരുന്നു എന്ന കാര്യം വ്യക്തമാണ് എന്ന് ഗോരഖ്പൂരിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

സമയോചിതമായ ഇടപെടല്‍ നടത്തി കുട്ടികളുടെ ജീവന്‍ രക്ഷിച്ച കഫീല്‍ ഖാനെ അഭിനന്ദിക്കുന്നതിന് പകരം സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച് ശകാരിക്കുകയും അധിക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തത്. കുട്ടികളുടെ വാര്‍ഡിന്റെ ചുമതല കഫീല്‍ ഖാനായിരുന്നില്ല. എന്നാല്‍ അദ്ദേഹം രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി ചെയ്ത് പരിഹാരം കണ്ടെത്തി. സ്വന്തം പണം ചിലവാക്കിയാണ് കഫീല്‍ ഖാന്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ടിവി ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അവര്‍ കഫീല്‍ ഖാന്റെ ഇന്റര്‍വ്യൂ എടുക്കുകയും ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറിന് സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ സിലിണ്ടുകള്‍ എത്താതിരുന്നതെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. സിലിണ്ടറുകള്‍ സപ്ലൈ ചെയ്തിരുന്ന പുഷ്പ സെയില്‍ പല തവണ ആശുപത്രി അധികൃതരേയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഈ സത്യം പുറത്തായതാണ് 70 കുട്ടികള്‍ മരിച്ചതിനേക്കാള്‍ യോഗി സര്‍ക്കാരിനെ അസ്വസ്ഥമാക്കിയത്.

കഫീന്‍ ഖാനെ യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ആ സമയത്ത് കഫീല്‍ ഖാനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു എന്ന് ദ സിറ്റിസണ്‍ പറയുന്നു. അവര്‍ എന്റെ പിന്നാലെയുള്ള എനിക്ക് ഒന്നും സംസാരിക്കാനാവില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കഫീല്‍ വളരെയധികം ഭയപ്പെട്ടിരിക്കുന്നതായും അദ്ദേഹം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സിറ്റിസണിനോട് പറഞ്ഞിരുന്നു. ഡോ.ഖാന്‍ വളരെ നല്ല മനുഷ്യനാണ്. ഇങ്ങനെയൊരു അടിയന്തര സാഹചര്യത്തില്‍ മനസാക്ഷിയും മനുഷ്യത്വവുമുള്ള ഒരു ഡോകടര്‍ എന്ത് ചെയ്യുമോ അതാണ് കഫീല്‍ ഖാന്‍് ചെയ്തത്. തന്റേതല്ലാത്ത ഒരു കുറ്റത്തിന് അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു.

അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടിരുന്നെങ്കിലും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ ഡോ.കഫീല്‍ ഖാന്‍ ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് തെറ്റി. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം മറ്റ് രണ്ട് ഡോക്ടര്‍മാരുടെ കൂടെ നിന്ന് അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. കഫീല്‍ ഖാന് അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന്‍ കുറച്ച് ദിവസങ്ങളായി ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല.

ആദ്യം ഒമ്പത് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കഫീല്‍ ഖാനും ഉള്‍പ്പെട്ടിരുന്നു. പിന്നീട് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ജില്ല മജ്‌സിട്രേറ്റിന്റേയും ചീഫ് സെക്രട്ടറിയുടേയും അന്വേഷണമുണ്ടായി. മേലധികാരികളെ അറിയിക്കാതെ, അനുവാദമില്ലാതെ ലീവ് എടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങള്‍ കഫീല്‍ ഖാനെതിരെ വന്നു. ആറ് മാസമായി കഫീല്‍ ഖാന്‍ ജയിലിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളുന്നു.

ഗോരഖ്പൂര്‍ ദുരന്തം: സ്വന്തം നിലക്ക് കുട്ടികള്‍ക്ക് പ്രാണവായു എത്തിച്ച ഡോക്ടറെ പുറത്താക്കി

ഡോ. ഖാന് പിന്തുണയുമായി ഡോക്ടര്‍മാര്‍; രാഷ്ട്രീയക്കാരുടെ കഴിവുകേടുകള്‍ മറച്ചുവയ്ക്കാന്‍ ബലിയാടുകളെ സൃഷ്ടിക്കുന്നു

നന്ദി പറയാം ഡോ. കഫീല്‍ ഖാന്; നിരവധി കുഞ്ഞുങ്ങളെ മരണത്തിനു വിട്ടുകൊടുക്കാതെ കാത്തതിന്

യോഗി ആദിത്യനാഥ് എന്ന അഭിനവ കംസന്‍

യുപിയില്‍ പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍