Top

ഹരിത കേരളത്തിനായി കണ്ണൂര്‍ കളക്ടറുടെ ഫ്രീ കിക്ക്; കളത്തിലിറങ്ങി ഫാന്‍സുകാര്‍

ഹരിത കേരളത്തിനായി കണ്ണൂര്‍ കളക്ടറുടെ ഫ്രീ കിക്ക്; കളത്തിലിറങ്ങി ഫാന്‍സുകാര്‍
ഹരിത കേരളത്തിനായി കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി തൊടുത്ത ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യം പാഴായി എന്നു കരുതിയെങ്കിലും ഫാന്‍സുകാര്‍ ആ പാസ് ഏറ്റുവാങ്ങി ഗോള്‍ പോസ്റ്റില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സൗത്ത് കൊറിയയോട് പരാജയപ്പെട്ട് ജര്‍മ്മനി പുറത്തായപ്പോള്‍, മിര്‍ മുഹമ്മദ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ആദ്യം ഫാന്‍സുകാര്‍ക്ക് രുചിച്ചില്ലെങ്കിലും പിന്നീട് അവര്‍ പിന്തുടരാന്‍ തുടങ്ങി.

'കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു കളക്ടറുടെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് അര്‍ജന്റീന ,പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ കണ്ണൂരിലെ ഫാന്‍സുകാരോടും കളക്ടര്‍ ഹരിത കേരളത്തിനായി ഫ്‌ളക്‌സ് ബോര്‍ഡ് നീക്കുന്നത് ഓര്‍മ്മിപ്പിച്ചു.

ഏതായാലും കളക്ടറുടെ പോസ്റ്റ് നല്ല സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഫാന്‍സ് സ്വീകരിച്ചു. തങ്ങള്‍ വെച്ച ഫ്‌ളക്‌സുകള്‍ ഇപ്പോള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ ഫാന്‍സുകാര്‍. 'കളക്ടര്‍ കണ്ണൂര്‍' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മിര്‍ മുഹമ്മദ് പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ കാണാം-






Next Story

Related Stories