വൈറല്‍

“അതൊക്കെ ശരി, ഏതാ ജാതി?” ഗൂഗിളില്‍ ഹിമ ദാസിന്റെ ജാതി തേടി നാണംകെട്ട് കേരളം

Print Friendly, PDF & Email

ഹിമ ദാസ് എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആദ്യ സെര്‍ച്ച് ഓപ്ഷന്‍ വരുന്നത് hima das caste (ജാതി) എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ ഹിമയുടെ ജാതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത് കേരളത്തില്‍ നിന്നുള്ളവരാണ്.

A A A

Print Friendly, PDF & Email

ആസാമില്‍ നിന്നുള്ള പതിനെട്ടുകാരി ഹിമ ദാസ് ഫിന്‍ലാന്‍ഡിലെ അന്താരാഷ്ട്ര അണ്ടര്‍ 20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കേരളം ഏറ്റവും താല്പര്യത്തോടെ ഗൂഗിളില്‍ അന്വേഷിച്ചത് താരത്തിന്റെ ജാതി എന്തെന്നാണ്. ഹിമ ദാസ് എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആദ്യ സെര്‍ച്ച് ഓപ്ഷന്‍ വരുന്നത് hima das caste (ജാതി) എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ ഹിമയുടെ ജാതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത് കേരളത്തില്‍ നിന്നുള്ളവരാണ്.

സോഷ്യല്‍മീഡിയയില്‍ കേരളം ഇത്രയധികം താല്‍പര്യത്തോടെ ഹിമയുടെ ജാതി ഗൂഗിളില്‍ അന്വേഷിച്ചത് ആശ്ചര്യത്തോടെയാണ് ഓണ്‍ലൈനില്‍ എല്ലാവരും ചര്‍ച്ച ചെയ്തത്. പുരോഗമന കേരളത്തില്‍ നിന്നും ഇത്തരം ഒരു അന്വേഷണം ഉണ്ടായതു ലജ്ജാകരമായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ പലരും പറയുന്നത്.

ഇതിനിടയില്‍ ആസാമില്‍ നിന്നുള്ള ഹിമ ദാസ് ബംഗാളി ബ്രാഹ്മിന്‍ എന്നും അവകാശ വാദങ്ങള്‍ ഫേസ്ബുക്കില്‍ വരുന്നുണ്ട്. ഇത് പോലെ ഗൂഗിളില്‍ ജാതി അന്വേഷിച്ചത് പിവി സിന്ധുവും സാക്ഷി മാലിക്കും ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയപ്പോളാണ്. എന്നാല്‍ അന്ന് ആന്ധ്ര, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ നിന്നാണ് സെര്‍ച്ച് ഏറ്റവും കൂടുതല്‍ നടന്നത് എന്ന് മാത്രം.

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍