TopTop

മലാല യൂസഫ്‌സായ് ജീന്‍സിട്ടാല്‍ ആര്‍ക്കാണ് പ്രശ്‌നം?

മലാല യൂസഫ്‌സായ് ജീന്‍സിട്ടാല്‍ ആര്‍ക്കാണ് പ്രശ്‌നം?
പ്രശസ്തരായ വ്യക്തികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് പ്രശ്‌നമാണ്. പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ മലാല യൂസഫ്‌സായ് ജീന്‍സ് ഇട്ടതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജീന്‍സും ജാക്കറ്റും ധരിച്ച് ലണ്ടനില്‍ മലാല നടന്നു പോകുന്ന ഫോട്ടോയാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. Siasat.pk എന്ന പാകിസ്ഥാനി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് കാര്യമായ ചര്‍ച്ച നടക്കുന്നത്. മലാല ജീന്‍സിട്ടതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മലാല യൂസഫ്‌സായ് ഇന്‍ യുകെ എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ വൈറലായി.

24 മണിക്കൂറിനുള്ളില്‍ 2300ലധികം പേര്‍ ഷെയര്‍ ചെയ്തു. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും കാര്യമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ജീന്‍സിട്ടതിന്റെ പേരില്‍ പോണ്‍താരമായിരുന്ന മിയ ഖലീഫയുമായി മലാലയെ താരതമ്യപ്പെടുത്തി പോലും ചിലര്‍ രംഗത്ത് വന്നു. അതേസമയം ഇത് മലാല തന്നെയാണോ എന്ന് ഉറപ്പില്ല എന്ന് പറയുന്നവരും ഉണ്ട്. സാധാരണയായി ചുരിദാര്‍ ധരിച്ചാണ് മലാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.



20കാരിയായ മലാല യൂസഫ് സായ് നിലവില്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. പാകിസ്ഥാനിലെ സ്വാത് മേഖയില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മലാല യൂസഫ് സായിയെ 2012 ഒക്ടോബര്‍ ഒമ്പതിന് താലിബാന്‍ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മലാല, ലണ്ടനിലെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നത്. 2014ല്‍ ഇന്ത്യയുടെ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി.

Next Story

Related Stories