TopTop
Begin typing your search above and press return to search.

ക്രിസ്തു പുറത്ത്; സഭ സാത്താന്റെ പിടിയില്‍: ഒരു വിശ്വാസി എഴുതുന്നു

ക്രിസ്തു പുറത്ത്; സഭ സാത്താന്റെ പിടിയില്‍: ഒരു വിശ്വാസി എഴുതുന്നു

'പരുമല തിരുമേനിയെ പോലെ ഒരുപാടു വിശുദ്ധ ജീവിതം നയിച്ച പിതാക്കന്മാരെ പ്രസവിച്ച ഉദരങ്ങള്‍ ഉണ്ടായിരുന്ന ഒരു പരിശുദ്ധ സഭയായിരുന്നു ഇത്. അതിനെ ഈ രീതിയില്‍ ഇപ്പോള്‍ എത്തിച്ചതിനു 'ഞാനും', ഇപ്പോള്‍ ഈ സഭയില്‍ ഉള്ള എല്ലാവരും പൂര്‍ണമായും ഉത്തരവാദികള്‍ ആണ്. ഇന്ന് പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍ ഇല്ല. പ്രാര്‍ത്ഥിക്കുന്ന വൈദികര്‍ ഇല്ല, പ്രാര്‍ത്ഥിക്കുന്ന മെത്രാച്ചന്മാര്‍ ഇല്ല. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍ക്കെ നല്ല സന്താനങ്ങളെ പ്രസവിക്കുവാനുള്ള അവസരം കിട്ടുകയുള്ളു. എവിടെ ഇന്ന് നമ്മുടെ സഭയുടെ അടിസ്ഥാനമായ യാമ പ്രാര്‍ത്ഥനകള്‍? ഏഴു നേരം കല്പിച്ചിരിക്കുന്ന സമയങ്ങളില്‍ കുമ്പിട്ടു നമസ്‌കരിക്കുന്ന പിതാക്കന്മാരും പട്ടക്കാരും അല്മായക്കാരും നമ്മുടെ സഭയില്‍ ഇല്ല. എന്നു പള്ളിക്കുള്ളില്‍ ആരാധനക്കുള്ള പ്രാധാന്യം കുറഞ്ഞിട്ടു, കച്ചവടങ്ങള്‍ തുടങ്ങിയോ അന്ന് ആരംഭിച്ചു നമ്മുടെ അപചയം. ഈ അഞ്ചു അച്ഛന്മാര്‍.. അവര്‍ ചെയ്ത എന്തു കാര്യവുമാകട്ടെ.. അതല്ല നമ്മുടെ വെല്ലുവിളി.

ഇന്ന് പ്രാര്‍ത്ഥിക്കുന്ന, ഏഴു നേരം കുമ്പിട്ടു നമസ്‌കരിക്കുന്ന ഒരു തലമുറയെ ഉണ്ടാക്കണം. പരുമല തിരുമേനിയെ പോലെ പ്രാര്‍ത്ഥിക്കുന്ന നേതൃത്വം ഉള്ള ഒരു സഭയാകണം. പള്ളിയില്‍ ആരാധന മാത്രം മതി. ദെവത്തെ വിശുദ്ധിയോടു കൂടി ആരാധിക്കുവാനുള്ള ഒരു സ്ഥലം ആയിരിക്കണം പള്ളിയും അനുബന്ധ ശുശ്രുഷകളും. കഴിഞ്ഞ ദിവസം പരിശുദ്ധ ബാവ തിരുമേനി വരിഞ്ഞ വള്ളിയില്‍ പറഞ്ഞത് പോലെ, ഇത് സഭയുടെ ഒരു ശുദ്ധികരണത്തിനു ഉള്ള അവസരമായി കരുതുക. ഇത് രണ്ടായിരം വര്‍ഷത്തെ അനുഭവം ഉള്ള ഒരു പുരാതന സഭയാണ്. അതിനു അതിന്റെതായ ആത്മീയ ജീവിത ശൈലി ഉണ്ട് അത് നശിപ്പിക്കുവാന്‍ അനുവദിച്ചു കൂടാ.

ഏഴു നേരം കുമ്പിട്ടു നമസ്‌കരിക്കുക, ഏഴു കൂദാശകളും ഭക്തിയോടും വിശുദ്ധിയോടും സ്വീകരിക്കുക. അതായിരിക്കട്ടെ നമ്മുടെ ആത്മീയ ലക്ഷ്യം. കര്‍ത്താവായ യേശു ക്രിസ്തുവിനു നമ്മുടെ പള്ളികളില്‍ സ്ഥാനം നല്‍കുക. ഈ സഭ ഇപ്പോള്‍ സാത്താന്റെ പിടിയില്‍ ആയി കഴിഞ്ഞു. അതില്‍ നിന്നും രക്ഷപെടണം. അതിനുള്ള ആത്മീയ പരിശീലനങ്ങള്‍ ഉറപ്പാക്കണം. വിശ്വാസികള്‍ സ്വന്തം കുടുംബങ്ങളില്‍ ഒരുമിച്ചു ഉള്ള പ്രാര്‍ത്ഥന ഉണ്ടോ എന്നു ഉറപ്പു വരുത്തണം.

അത് ഓരോ വ്യക്തിയും അനുഭവിക്കുന്നൂ എന്നു സഭാ നേതൃത്വം അല്ലെങ്കില്‍ ഇടവക വികാരി ഉറപ്പാക്കണം. അതായിരിക്കണം നേതൃത്വം. അതായിരിക്കണം മാതൃക. അങ്ങനെ ഒക്കെ ശുശ്രുഷ ചെയ്തിരുന്ന പിതാക്കന്മാര്‍ ഉള്ള ഒരു സഭയായിരുന്നു ഇത് എന്നു എനിക്ക് നേരിട്ടു അനുഭവവും ഉണ്ട്.

https://www.azhimukham.com/offbeat-christian-priests-frauds-and-crimes-escalates-in-kerala-written-by-arun-t-vijayan/

ഇടവക മെത്രാപോലീത്ത, തന്റെ ഭദ്രാസനത്തിലെ ഓരോ വീടും/ കുടുംബവും ആത്മീയമായി മുന്നില്‍ നില്കുന്നവോ എന്നു നേരിട്ടു മനസിലാക്കണം. അതായിരിക്കണം ഒരു മെത്രാച്ചന്‍. അല്ലാതേ സ്‌കൂളും കോളേജും ആശുപത്രിയും നടത്തുന്ന ഒരു കച്ചവടക്കാരനെ അല്ല വേണ്ടത് ഒരു സാധാരണ വിശ്വാസിക്ക്.

പക്ഷേ ഇന്നത്തെ ഈ വിഷയം ആദ്യ സംഭവം ഒന്നും അല്ല. ഇത് ഒരു സ്ഥിരം സംഭവം തന്നെയാണ്. ഇന്ന് പരാതിക്കാര്‍ രംഗത്ത് വന്നു എന്ന് മാത്രം. സംഭവിച്ചത് സംഭവിച്ചു. ഇനിയും തെറ്റുകള്‍ ഉണ്ടാകാതെ നമ്മള്‍ ആത്മീയമായി ദൈവ നീതിയില്‍ മുന്നോട്ടു പോകുവാന്‍ തയ്യാറാകണം.

പള്ളി എന്നാല്‍ ദൈവം വസിക്കുന്ന ആലയം എന്നു ഉള്ള ചിന്തയും, അതിനു യോജിക്കുന്ന ആരാധനകളും യാമ പ്രാര്‍ത്ഥനകളും നമ്മുടെ ഓരോ ഇടവകയിലും സജീവമാകുവാന്‍ വികാരിമാര്‍ അല്ലെങ്കില്‍ പട്ടക്കാര്‍ ശ്രദ്ധിക്കണം. അങ്ങനെ ഉള്ള ഒരു പട്ടക്കാരന് ഈ മാതിരി വിഷയങ്ങളില്‍ ഇതുപോലെ സമയം കളയുവാന്‍ ഉണ്ടാവില്ല.'

https://www.azhimukham.com/updates-crime-branch-takes-case-against-four-priests-on-malankara-orthodox-church-sex-scandal/

https://www.azhimukham.com/newswrap-church-initiated-a-compromise-talk-in-rape-charge-against-nun-is-shocking-writes-saju/

https://www.azhimukham.com/offbeat-priests-blackmail-sexually-abuse-woman/

Next Story

Related Stories