TopTop
Begin typing your search above and press return to search.

സൈബര്‍ ചാവേറുകളെ മുന്നില്‍ നിര്‍ത്തി സിംഹാസനം ഉറപ്പിക്കാമെന്ന് കരുതരുത്; കണ്ടംവഴി ഓടേണ്ടി വരും

സൈബര്‍ ചാവേറുകളെ മുന്നില്‍ നിര്‍ത്തി സിംഹാസനം ഉറപ്പിക്കാമെന്ന് കരുതരുത്; കണ്ടംവഴി ഓടേണ്ടി വരും

പത്താംതരം വരേക്ക് വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നു. ചുറ്റിലും തോടുകള്‍, കുളം, പിന്നില്‍ സര്‍പ്പക്കാവ് ഇതൊക്കെയാണ്. സമീപത്ത് ടെലിവിഷന്‍ ഉള്ളത് തിരുവളയന്നൂര്‍ ഹൈസ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വീട്ടില്‍ മാത്രം. ആഴമുള്ള തോടിന് കുറുകെ ചേര്‍ത്തിട്ട രണ്ട് തെങ്ങിന്‍തടികളിലൂടെ ആപല്‍ക്കരമാം വിധം നടന്നു വേണം അക്കരെയെത്താന്‍. അതിലും ബുദ്ധിമുട്ടാണ് അച്ഛന്റെ അനുമതി കിട്ടാന്‍. ഇതെല്ലാം താണ്ടിയാണ് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ദൂരദര്‍ശനിലെ മലയാളം സിനിമ കാണാന്‍ മാഷിന്റെ വീട്ടിലെത്തുക.

തിയ്യേറ്ററില്‍ പോയി സിനിമ കാണാന്‍ ഓണമോ വിഷുവോ വരണം, അതും അപൂര്‍വം. വൈലത്തൂര്‍ എംസി മൂവീസില്‍ നിന്നാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും മൃഗയയും ന്യൂഡല്‍ഹിയും ഒക്കെ കാണുന്നത്. പ്രീഡിഗ്രി കാലമൊക്കെ ആയപ്പോള്‍ കുന്ദംകുളത്തും തൃശൂരിലും ഉള്ള തിയേറ്ററുകളില്‍ പോയി സിനിമ കാണാന്‍ തുടങ്ങി. അങ്ങനെ കണ്ടുകണ്ടാണ് ലാലേട്ടനും മമ്മുക്കയും ഇല്ലാതെ എന്ത് ജീവിതം എന്ന് ശരാശരി മലയാളിയെ പോലും ഞാനും എന്റെ തലമുറയും ചിന്തിച്ച് തുടങ്ങിയത്.

http://www.azhimukham.com/cinema-sidhique-advice-to-wcc-members-chauvinistic-superiority/

ഒരു വശത്തേക്ക് തോളല്‍പ്പം ചെരിച്ച് പാടം പൂത്ത കാലം പാടി വരുന്ന ലാലേട്ടനെ കാല്‍പ്പനിക കേരളം പ്രണയിച്ചതിന് കണക്കില്ല. കിരീടത്തിലെ സേതുവിന്റെ പൊള്ളുന്ന ജീവിതാനുഭവം മലയാളിയെ കരയിപ്പിച്ചതും കുറച്ചൊന്നുമല്ല. അത്രത്തോളം തന്നെ ചിരിപ്പിച്ചു കിലുക്കത്തിലെ ജോജി. ഇടക്കാലത്ത് മുണ്ടു മടക്കിക്കുത്തിയ ആ പൗരുഷത്തെ മലയാളം നമിച്ചു. മുണ്ടയ്ക്കല്‍ ശേഖരന്‍ വെട്ടിനുറുക്കിയിട്ടും പിരിച്ച മീശ താഴ്ത്തിയില്ല മംഗലശ്ശേരി നീലകണ്ഠന്‍. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും സിബിഐ ഡയറിക്കുറിപ്പും പപ്പയുടെ സ്വന്തം അപ്പൂസും ഒക്കെയായി മറുവഴിയില്‍ മമ്മൂക്കക്കൊപ്പവും മലയാളം വളര്‍ന്നു.

ശരിയാണ്, എംടിയേയും എം മുകുന്ദനെയും വായിച്ച്, തസ്രാക്കിലെ വിജനതകളിലൂടെ അസ്വസ്ഥം സഞ്ചരിച്ച് മുറി ബീഡിയും വലിച്ച് രാത്രികളില്‍ ഉറക്കം വരാതെ അലഞ്ഞിട്ടുണ്ട് മലയാളി ഒരുകാലം. എന്നാല്‍, ഈ 'താരങ്ങളാ'ല്‍ സ്വാധീനിക്കപ്പെട്ട അത്രയും മലയാളി നന്നാവുകയോ ചീത്തയാവുകയോ ചെയ്തിട്ടില്ല. അതങ്ങനെയാണ്, സിനിമയുടെ സ്വാധീന വഴികള്‍ ലളിതവും വേഗമേറിയതും ആണ്. പ്രണയിക്കാനും പ്രതിഷേധിക്കാനും മലയാളിയെ പഠിപ്പിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് മാറ്റിവെക്കാനാകില്ലെന്ന് ചുരുക്കം. ഓ! അത് വെറും കഥാപാത്രമല്ലേ എന്നും പറഞ്ഞ് മാറി നില്‍ക്കാനാകില്ലെന്ന് വ്യക്തം.

http://www.azhimukham.com/trending-kerala-film-controversy-parvathi-i-against-mamooty/

മുപ്പതാണ്ടുകള്‍ പിന്നിട്ടല്ലോ, അവര്‍ പോലുമറിയാതെ മേല്‍ സൂചിപ്പിച്ച സൂപ്പര്‍താരങ്ങള്‍ക്ക് ഒരു അപരവ്യക്തിത്വം രൂപപ്പെട്ടിട്ടുണ്ട്. അതാകട്ടെ, അങ്ങേയറ്റം സമൂഹവുമായി ബന്ധപ്പെട്ടതും കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വിഭിന്നവുമാണ്. ചില കാര്യങ്ങളില്‍ അവര്‍ പ്രതികരിക്കണമെന്ന് ശഠിക്കുന്നതും ആ സ്‌നേഹത്താല്‍ മാത്രം. അവരാകട്ടെ, ഇപ്പോഴും തങ്ങള്‍ താരങ്ങള്‍ മാത്രമെന്ന് വിശ്വസിക്കുകയും തങ്ങള്‍ക്ക് ഗുണകരമല്ല എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിക്കാതെ അവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുന്നു. ഗുണകരമെന്ന് കരുതുന്നതില്‍ മാത്രം ഇടപെടുകയും തങ്ങള്‍ സാമൂഹികമായി വലിയ പ്രതിബദ്ധത കാത്തൂസൂക്ഷിക്കുന്നു എന്ന കാപട്യത്തെ പൊതിഞ്ഞുകെട്ടി സമൂഹത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

അതുകൊണ്ടാണ്, കൂട്ടത്തിലൊരുവള്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മെഴുകുതിരി കത്തിക്കല്‍ സെന്റിമെന്‍സിനപ്പുറം വാക്കുകള്‍ തീപ്പൊരിയാകാതിരുന്നത്. അതുകൊണ്ടാണ്, കൂട്ടത്തിലൊരുവള്‍ ഉന്നയിച്ച ആരോഗ്യപരമായ വിമര്‍ശനത്തെ ചൊല്ലി ആരാധകക്കൂട്ടങ്ങള്‍ക്ക് പേ പിടിച്ചപ്പോള്‍ തേവള്ളി ജോസഫ് അലക്‌സ് കമാന്നൊരക്ഷരം മിണ്ടാതിരുന്നത്. പ്രതികരണം തേടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതല്ലേ പരമമായ അബദ്ധം? താരശരീരങ്ങള്‍ക്കപ്പുറം മാനവിക മൂല്യങ്ങളുടെ ജ്വലിക്കുന്ന താരകങ്ങള്‍ ആണ് ഇവരെന്ന് കരുതുന്നതല്ലേ വിഡ്ഢിത്തം?

http://www.azhimukham.com/trending-women-collective-statement-no-fear-we-should-continue-or-fight-against-male-chauvinism/

കട്ടൗട്ടില്‍ പാലഭിഷേകം നടത്താനും പുലിമുരുകന് ആര്‍പ്പ് വിളിക്കാനും മാത്രം വിധിക്കപ്പെട്ട, അതിനപ്പുറം ലോകമില്ലാത്ത കുറെ പേരുണ്ട് കേരളത്തില്‍. രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ മാനഭംഗക്കേസിലെ പ്രതിയെ, ധീരസമര നായകനെ എന്നതുപോല്‍ ജയിലിന് പുറത്ത് വരവേല്‍ക്കാനും ഇവര്‍ തന്നെ വേണം. അതിനാല്‍ തന്നെ ഇവരേ വേണ്ടൂ അവര്‍ക്കും. എന്നാല്‍, ഇവരുടെ പണം കൊണ്ടും ഇവരുടെ കയ്യടി കൊണ്ടും മാത്രമല്ല ആദരിക്കപ്പെടുന്ന മഹിത വ്യക്തിത്വങ്ങളേ, നിങ്ങള്‍ മണ്ണിലെ താരങ്ങളായത് എന്നുമാത്രം സവിനയം ബോധിപ്പിക്കട്ടെ.

അറുപതുകാരന്‍ പതിനാറുകാരിയുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് മരം ചുറ്റി പാട്ടും പാടി നടന്നാല്‍ കണ്ണും പൂട്ടി കയ്യടിച്ച് വിജയിപ്പിക്കുന്ന പഴയ കാലമല്ല ഇതെന്ന് ഓര്‍ക്കുക. ആരും പാലഭിഷേകം നടത്താതെയും നവഭാവുകത്വത്തിന്റെ തൊണ്ടിമുതലുകള്‍ക്ക് ദൃക്‌സാക്ഷികളാവുകയാണ് പുതിയ ലോകം. അതിനാല്‍, ആളെ വിട്ട് തല്ലിപ്പിക്കുന്നത് പോലുള്ള ആരാധകക്കൂട്ടങ്ങളുടെ സൈബര്‍ ആക്രമണങ്ങളാല്‍, ഇളകുന്ന സിംഹാസനങ്ങളെ ഉറപ്പിച്ച് നിര്‍ത്താമെന്ന് കരുതുന്നതില്‍ എന്ത് ന്യായം? മീശ പിരിച്ചാല്‍, മുണ്ട് മടക്കി കുത്തിയാല്‍ ആരും പേടിക്കില്ലെന്ന് ഓര്‍ക്കുക, കാലം പുതിയതാണ്. അറിയുക, കണ്ടം വഴി ഓടേണ്ടവര്‍ നിങ്ങള്‍ തന്നെയാണ്.

http://www.azhimukham.com/film-after-anna-reshma-rajan-mammootty-fans-attack-rima-kallingal-with-abusive-words/

http://www.azhimukham.com/film-jipsa-putuppanam-writing-about-recent-trend-about-film-criticism-becoming-social-media-viral/

http://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

http://www.azhimukham.com/trending-ks-binu-writing-on-parvathi-criticism-against-mamooty/

http://www.azhimukham.com/opinion-mammootty-keep-dignity-ask-your-fans-aslo-divyadivakaran/

http://www.azhimukham.com/film-actress-padmapriya-says-casting-couch-gender-discrimination-in-cinema/

http://www.azhimukham.com/cinema-women-collective-questioning-chauvinistic-nature-of-malayala-cinema-industry-rjsalim/

http://www.azhimukham.com/opinion-recent-abuse-against-actress-parvathy-on-mommooty-s-kasaba-and-fans-by-rubi/

http://www.azhimukham.com/cinema-jude-anthany-a-typical-fearful-male-chauvinist/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories