ഓഫ് ബീറ്റ്

വിമാനത്തില്‍ സ്വയംഭോഗം ചെയ്ത് സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി: ഡല്‍ഹി സ്വദേശി അറസ്റ്റില്‍

താന്‍ സീറ്റിലിരുന്നതിന് പിന്നാലെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റിന്റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്.

വിമാന യാത്രയ്ക്കിടെ അടുത്ത സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത് സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ മദ്ധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 56കാരനായ രമേഷ് ചന്ദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ രോഹിണി സ്വദേശിയാണ് ഇയാള്‍.

താന്‍ സീറ്റിലിരുന്നതിന് പിന്നാലെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റിന്റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. ഉടന്‍ ഇവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ച് കാര്യം പറയുകയും സീറ്റ് മാറ്റുകയുമായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ പരാതി നല്‍കി. ആംഗ്യങ്ങള്‍ കൊണ്ട് സ്ത്രീകളെ അപമാനിച്ചു, ലൈംഗിക ചേഷ്ടകള്‍ കാണിച്ച് പീഡിപ്പിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ഐപിസി 509, 345എ വകുപ്പുകള്‍ പ്രകാരമാണ് എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍