TopTop
Begin typing your search above and press return to search.

സ്വയംഭോഗം ചെയ്യുന്നിടത്തേക്ക് മൈക്കല്‍ ജാക്സൺ വിളിച്ചുകൊണ്ട് പോയി ഇഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചു; 7 വര്‍ഷം നീണ്ട ലൈംഗിക പീഡനം വെളിപ്പെടുത്തി രണ്ട് യുവാക്കള്‍

സ്വയംഭോഗം ചെയ്യുന്നിടത്തേക്ക് മൈക്കല്‍ ജാക്സൺ വിളിച്ചുകൊണ്ട് പോയി ഇഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചു;  7 വര്‍ഷം നീണ്ട ലൈംഗിക പീഡനം വെളിപ്പെടുത്തി രണ്ട് യുവാക്കള്‍

നെവെർലാൻഡ് വിടുമ്പോളും അവർ കൊച്ചു കുട്ടികൾ തന്നെയാണ്. നെവെർലാന്‍ഡിൽ അവർ ഏറ്റവും ആരാധിക്കുന്ന സംഗീത ചക്രവർത്തിയുണ്ട്. എന്നെ അയാൾ ഒരുപാട് സഹായിച്ചിട്ടുണ്ട് ജീവിതത്തിൽ, ഒരുപാട് ആരാധനയുണ്ട്, പകരം വെക്കാനില്ലാത്ത പ്രതിഭയാണ് "പക്ഷെ ...." വേഡ് റോബ്‌സണിന്റെയും ജെയിംസ് ജെയിംസ് സേഫ് സെന്നിന്റെയും ഈ പക്ഷെയ്ക്ക് വലിയ അർത്ഥമുണ്ട്. എന്നാല്‍ ഇവര്‍ മൌനം പാലിക്കാന്‍ തയ്യാറല്ല. എല്ലാം തുറന്നു പറയുകയാണ്, പച്ചയായി തന്നെ.. അതെ പോപ്പ് ചക്രവർത്തി മൈക്കല്‍ ജാക്സൺ എന്നെ ലൈംഗികമായി ആക്രമിച്ചിട്ടുണ്ട്, നീണ്ട 7 വർഷങ്ങൾ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. 4 മണിക്കൂർ ദൈർഘ്യമുള്ള ലിവിങ് നെവെർലാൻഡ് എന്ന ഡോക്യുമെന്ററി ആദ്യ രണ്ട് മിനിറ്റിൽ തന്നെ ഇത് വെളിപ്പെടുത്തുകയാണ്. ലോകത്തെങ്ങുമുള്ള ജാക്സൺ ആരാധകരെ കുറച്ചൊന്നുമല്ല ഈ ഡാൻ റീഡ് ചിത്രം അസ്വസ്ഥതപ്പെടുത്തിയത്.

മൈക്കിൾ ജാക്സനെതിരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികള്‍ ഉന്നയിക്കുന്ന ലൈംഗികാരോപണങ്ങൾ ലോകത്തിനു അറിയാത്തതൊന്നുമല്ല. പഴയ മുറിവുകൾ വീണ്ടും വെളിപ്പെട്ടതിനെ ആരാധകർക്ക് താങ്ങാനായില്ല. തെരുവുകളിലും, സൈബർ ഇടങ്ങളിലും അവർ ഉറഞ്ഞു തുള്ളി. വെള്ളിയാഴ്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ച HBO, ചാനൽ 4 മുതലായ ചാന്നലുകൾക്കെതിരെ ആരാധകരുടെ വിദ്വേഷം പൊട്ടിയൊലിച്ചു. ജാക്സന്റെ പ്രതിഭയെ മനപൂർവ്വം അപമാനിക്കാനാണ്, ജാക്സനെ വിറ്റ് ധാരാളം പൈസ ഉണ്ടാക്കിയുള്ളതല്ലേ അതിന്റെ "നന്ദി" പോലും HBO പോലുള്ള ചാനലുകൾ കാണിക്കുന്നില്ല എന്നായിരുന്നു ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സംഗീത കുലപതിയുടെ വീട്ടുകാർ പ്രതികരിച്ചത്.

പത്തു വയസ്സ് തികയുന്നതിനു മുൻപേ തന്നെ ജാക്സൺ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്ന വെയ്ഡ് റോബ്‌സനോടും ജെയിംസ് സേഫ്സെന്നിനോടും നീണ്ട കാലം സംസാരിച്ചും അഭിമുഖം നടത്തിയുമാണ് ഡാൻ റീഡ് എന്ന വിഖ്യാത ഡോക്യുമെന്ററി സംവിധായകൻ ഇങ്ങനെ ഒരു സിനിമ എടുക്കുന്നത്. ചിത്രത്തിനെ കുറിച്ച് പദ്ധതിയിടുന്നു സമയത്ത് തന്നെ പല ഭാഗത്തു നിന്നും എതിർപ്പുകളും അസ്വസ്ഥതകളും ഉയർന്നു വന്നിരുന്നു. ജാക്സന്റെ പ്രതിഭയിൽ ആർക്കും സംശയമില്ല, പക്ഷെ മൈക്കിൾ ജാക്സൺ എന്ന ആൾ ഇങ്ങനെ കൂടി ആയിരുന്നു, എന്നത് അറിയാതെ പോകരുതെന്നാണ് ഈ ഡോക്യുമെന്ററി സംവിധായകൻ ഉറച്ചു വിശ്വസിക്കുന്നത്.

“പെപ്സിയുടെ ഒരു പരസ്യം ചെയ്യുമ്പോഴാണ് ആദ്യമായി മൈക്കിൾ ജാക്സനെ നേരിൽ കാണുന്നതും അടുത്തിടപിഴകുന്നതും, ഞങ്ങൾ അതിനു ശേഷം നല്ല സ്നേഹ ബന്ധത്തിലായി, എനിക്ക് 10 വയസ്സൊക്കെ ഉള്ളപ്പോൾ മുതൽ അദ്ദേഹം യാത്രകൾക്ക് ഒപ്പം കൂട്ടിയിരുന്നു. ജാക്സൺ സ്വയംഭോഗം ചെയ്യുന്ന സ്ഥലത്തേക്ക് വിളിച്ചു കൊണ്ട് വരികയും ഇഷ്ടമില്ലാത്തതൊക്കെയും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. സ്നേഹം ആണ്, സ്നേഹമുള്ള രണ്ട് പേർ തമ്മിൽ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു ജാക്‌സന്റെ ന്യായീകരണം. വീട്ടുകാരിൽ നിന്ന് എന്നെ പതുക്കെ അകറ്റാൻ നോക്കി, ഈ ബന്ധത്തെ കുറിച്ച് അമ്മയും മറ്റ് ബന്ധുക്കളും അറിയരുതെന്ന് ജാക്സണ് നിർബന്ധം ഉണ്ടായിരുന്നു,അതിനു വേണ്ടി പല ഇടപടുകളും ചെയ്തു…”, പോപ്പ് സംഗീത പ്രേമികളുടെ ദൈവത്തെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് ജെയിംസിലൂടെ ലോകം വൈകിയാണെങ്കിലും അറിയുന്നത്.സമാനമായ അനുഭവങ്ങളാണ് റോബ്‌സണും ഉണ്ടായിരുന്നത്. 7 വയസുള്ള, ലൈംഗിക കാര്യങ്ങളെക്കുറിച്ച് പ്രാഥമിക ധാരണപോലും ഇല്ലാതിരുന്ന തന്നെ ഭീകരമായ ലൈംഗിക വൈകൃതങ്ങളുടെ വീഡിയോ ജാക്സൺ നിർബന്ധിച്ചു കാണിച്ചിരുന്നതായി ഈ യുവാവും ഉറപ്പിച്ചു പറയുന്നുണ്ട്. ഈ യുവാവിനോടും ഭ്രാന്തമായ സ്നേഹം ആണെന്നാണ് ജാക്സൺ പറഞ്ഞിരുന്നത്. എതിർപ്പ് പരിഗണിക്കാതെ ഏകപക്ഷീയമായി ജാക്സൺ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഈ ചെറുപ്പക്കാരൻ അസ്വസ്ഥതയോടെ തന്നെയാണ് പറയുന്നത്.

കഴിവ് കൊണ്ട് ലോകത്തെ ഞെട്ടിച്ച അത്ഭുത പ്രതിഭകളുടെ സ്വകാര്യ ജീവിതത്തിലെ പൊറുക്കാൻ പറ്റാത്ത തെറ്റുകൾ വെളിപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ചരിത്ര ഘട്ടം കൂടിയാണിത്. അവർ ലൈംഗികമായി ഉപയോഗിച്ച അവർക്ക് താഴെ നില്‍ക്കുന്ന ആളുകൾ ധൈര്യത്തോടെ വിളിച്ച് പറയാനും ഒപ്പം നിക്കാനും പിന്തുണ അറിയിക്കാനും ഇന്ന് ധാരാളം പേരുണ്ട്. മീ റ്റൂ ക്യാമ്പയിനുകൾ അത് തന്നെയാണ് തെളിയിക്കുന്നത്. ലോകം ആരാധിക്കുന്നവരൊക്കെ ഇരപിടിയന്മാരോ ഏതു നേരവും ബലാത്സംഘകരാകാൻ സാധ്യതയുള്ളവരോ, ആണെന്നുള്ള വെളിപ്പെടുത്തലുകൾക്ക് ദൃശ്യത കിട്ടുന്ന സമയമാണ്. എതിർപ്പുകൾക്കോ വ്യക്തി ആരാധനയ്‌ക്കോ അധികനാൾ സത്യത്തെ മറച്ചു പിടിക്കാനാവില്ല എന്ന് തന്നെയാണ് ഡാൻ റീഡ് വിശ്വസിക്കുന്നത്.

Next Story

Related Stories